Thu. Apr 25th, 2024

യു.ഡി.എഫ് സംവിധാനത്തിന് എതിരെ ആഞ്ഞടിച്ച് കേരള യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡണ്ട് അഡ്വ. റോണി മാത്യു

By admin Nov 10, 2021 #news
Keralanewz.com

കേരളം കണ്ടതിൽ വെച്ചു ഏറ്റവും മികച്ച പാർലമെന്ററിയൻമാരിൽ ഒരാളാണ് ജോസ് കെ. മാണി. അദ്ദേഹം UDF വിട്ട് LDF ലേക്ക് വന്നപ്പോൾ സ്വാഭാവികമായും യുഡിഎഫിന്റെ കാലഘട്ടത്തിൽ ലഭിച്ച രാജ്യസഭ സീറ്റ് രാജിവച്ചു. LDF ന് അവസരം ലഭിച്ചപ്പോൾ ജോസ് കെ മാണി തന്നെ ആ സീറ്റ് തിരിച്ചുനൽകി. ഇതൊരു  രാഷ്ട്രീയ മര്യാദയുടെ ഭാഗമാണ്. മുൻപ് വീരേന്ദ്രകുമാർ UDF വിട്ട് LDF ൽ വന്നപ്പോഴും ഇതേ മാതൃക തന്നെയാണ് സ്വീകരിച്ചത്. മുൻപ് പാർലമെന്റ് അംഗമായിരുന്ന കാലഘട്ടത്തിൽ വികസന രംഗത്തും വിദ്യാഭ്യാസ രംഗത്തും അദ്ദേഹം കാഴ്ചവെച്ച നവോത്ഥാന മാതൃകകൾക്ക് ലഭിച്ച അംഗീകാരമായാണ് ഈ രാജ്യസഭസീറ്റിനെ കേരള പൊതുസമൂഹം ഒന്നടങ്കം കാണുന്നത്

ജോസ് കെ. മാണിക്ക് ഇനിയും കൂടുതൽ നന്മകൾ കേരളത്തിനു വേണ്ടി ചെയ്യാൻ സാധിക്കട്ടെയെന്ന് ആശംസിക്കുന്നു.
അമേത്തിയിൽ തോറ്റ് ഉത്തരേന്ത്യയിൽ നിന്നും ഓടി വയനാട്ടിൽ എത്തിയ മുൻ അഖിലേന്ത്യ പ്രസിഡൻ്റും ആലപ്പുഴ ലോക്സഭാ സീറ്റിൽ തോൽവി ഭയന്ന് അവിടെ മത്സരിക്കാതെ രാജ്യത്ത് ഭരണം അവശേഷിക്കുന്ന രാജസ്ഥാനിൽ പോയി രാജ്യസഭ എംപി യും ആയ സംഘടന ചുമതലയുള്ള അഖിലേന്ത്യ സെക്രട്ടറിയും ഒക്കെയുള്ള കോൺഗ്രസ്സ് പാർട്ടിക്കാർ ആണോ കേരള കോൺഗ്രസ് എമ്മിനെ  വിമർശിക്കുന്നത്

പണ്ട് ഒരു കിലോ പഞ്ചസാര കാണാനില്ലെന്ന് പറഞ്ഞു കേന്ദ്ര ഭക്ഷ്യ മന്ത്രി സ്ഥാനം രാജി വച്ച് മുഖ്യമന്ത്രി ആകാൻ ചാർട്ടർ ഫ്ലൈറ്റിൽ വന്നതോർമ്മയുണ്ടോ ? ഒട്ടും അധികാര മോഹം ഇല്ലാത്ത ചേർത്തലക്കാരൻ. പിന്നെ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു പിന്നെയും രാജ്യ സഭയിൽ പോയതും ഒര്ക്കുന്നുണ്ടൊ ? കെ മുരളീധരൻ ,കുഞ്ഞാലിക്കുട്ടി  ,അടൂർ പ്രകാശ്,ഹൈബി ഈഡൻ എന്നിവരെ ഓർക്കുന്നില്ലേ..? പ്രിയപ്പെട്ട കൊങ്ങി സുഹൃത്തുക്കളെ നിങ്ങൾ നിങ്ങളുടെ മുത്തശ്ശിപ്പാർട്ടിയുടെ കാര്യം നോക്ക്. കേരളാ കോൺഗ്രസിൻ്റെ കാര്യം കേരളാ കോൺഗ്രസ് നോക്കിക്കോളാം
 എന്നുള്ള വികാരപരമായ പ്രതികരണമാണ് കേരള യൂത്ത് ഫ്രണ്ട് (എം)ന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്

https://m.facebook.com/story.php?story_fbid=2697706667041561&id=100004067619329
Facebook Comments Box

By admin

Related Post