Kerala News

മുന്‍ മിസ് കേരളയടക്കം മൂന്നു പേരുടെ മരണം: നൈറ്റ് ക്ലബ്ബിലെ ഹാര്‍ഡ് ഡിസ്‌ക് ഊരിമാറ്റി

Keralanewz.com

കൊച്ചി:മുന്‍ മിസ് കേരള ഉള്‍പ്പെടെ മൂന്നു പേരുടെ മരണത്തിനിടയാക്കിയ കാറപകടത്തിന് തൊട്ടുമുമ്ബ് ഇവര്‍ രാവ് ആഘോഷിച്ച ഹോട്ടലിലെ ഡാന്‍സ് ബാറിലെ സി.സി.ടി.വി ഹാര്‍ഡ് ഡിസ്‌ക് മാറ്റിയതിനെക്കുറിച്ച്‌ പൊലീസ് അന്വേഷണം.

ഫോര്‍

ട്ട്കൊച്ചിയില്‍ ആഡംബര ഹോട്ടലായ നമ്ബര്‍ 18ലെ മുകള്‍ നിലയിലുള്ള ക്ലബ് 18ലായിരുന്നു ആഘോഷം.

നവംബര്‍ ഒന്നിന് പുലര്‍ച്ചെ പാലാരിവട്ടത്ത് നടന്ന അപകടത്തില്‍ മുന്‍ മിസ് കേരള അന്‍സി കബീറും, റണ്ണറപ്പ് അഞ്ജന ഷാജനും സുഹൃത്ത് മുഹമ്മദ് ആഷിഖുമാണ് മരിച്ചത്. അന്ന് തന്നെ ഹാര്‍ഡ് ഡിസ്‌ക് മാറ്റിയതായും ഹോട്ടല്‍ ജീവനക്കാരനാണ് ഇത് ഊരി മാനേജ്‌മെന്റിനെ ഏല്‍പ്പിച്ചതെന്നുമാണ് വിവരം. ഇയാളെ പൊലീസ് രണ്ട് ദിവസം മുമ്ബ് ചോദ്യം ചെയ്തിരുന്നു.

താഴത്തെ നിലയിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയ സി.സി.ടി.വി ഹാര്‍ഡ് ഡിസ്‌കും ഡി.വി.ആറും ചൊവ്വാഴ്ച പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഈ ഭാഗത്ത് യുവതികളും യുവാക്കളും മദ്യപിക്കുന്നതും നൃത്തം ചെയ്യുന്നതുമായ ദൃശ്യങ്ങള്‍ ഇതില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. കുറേ ഭാഗങ്ങള്‍ ഡിലീറ്റ് ചെയ്തായും സംശയിക്കുന്നുണ്ട്.

ഡാന്‍സ് ഫ്‌ളോറിലെ ഹാര്‍ഡ് ഡിസ്‌ക് മാത്രം മാറ്റിയതിലാണ് ദുരൂഹത. സമയപരിധി കഴിഞ്ഞ് മദ്യപാനം നടന്നതിന്റെ പേരിലാണെങ്കില്‍ താഴെയുള്ള ഹാര്‍ഡ് ഡിസ്‌കുകളും മാറ്റേണ്ടതായിരുന്നു.

യുവതികളെയും രണ്ട് സുഹൃത്തുക്കളെയും ബി.എം.ഡബ്ല്യു കാറില്‍ ആരോ പിന്തുടര്‍ന്നതായി സൂചനയുള്ളതിനാല്‍ ഈ ഹാര്‍ഡ് ഡിസ്‌കിന് വളരെ പ്രാധാന്യമുണ്ട്. ഹാര്‍ഡ് ഡിസ്‌ക് ഹോട്ടല്‍ ഉടമയ്ക്ക് കൈമാറിയതായി ജീവനക്കാരന്‍ വെളിപ്പെടുത്തിയതായും അറിയുന്നു. ഉടമയോട് ഹാര്‍ഡ് ഡിസ്‌ക് ഹാജരാക്കാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും കൈമാറിയിട്ടില്ല.

ഹോട്ടല്‍ ഉടമയുടെ എറണാകുളം കണ്ണങ്ങാട്ടുള്ള വീട്ടില്‍ ഇന്നലെ വൈകിട്ട് പൊലീസ് പരിശോധന നടത്തി. ആലപ്പുഴയിലെ അതിസമ്ബന്ന കുടുംബാംഗമായ ഹോട്ടലുടമയ്ക്ക് വാഹന ഡീലര്‍ഷിപ്പുകളടക്കം വിവിധ സ്ഥാപനങ്ങളുണ്ട്. കേസ് ഒതുക്കി തീര്‍ക്കാനുള്ള സമ്മര്‍ദ്ദം പൊലീസിനുമേല്‍ ഉണ്ടെന്നാണ് വിവരം.

അപകടത്തില്‍പ്പെട്ട കാര്‍ ഓടിച്ച മാള സ്വദേശി അബ്ദുള്‍ റഹ്‌മാന്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തിയതിന് പിന്നാലെയാണ് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്.

എന്തിന് മാറ്രി ?

അപകടം നടന്ന ഉടന്‍ ഹാര്‍ഡ് ഡിസ്‌ക് എന്തിന് മാറ്റിയെന്നതാണ് പൊലീസ് അന്വേഷിക്കുന്നത്. ഡി.ജെ.പാര്‍ട്ടിയില്‍ അസ്വാഭാവികമായി എന്തെങ്കിലും നടന്നോ, ലഹരി ഉപയോഗം ഉണ്ടായിരുന്നോ എന്നെല്ലാം പൊലീസ് സംശയിക്കുന്നുണ്ട്. നമ്ബര്‍ 18 ഹോട്ടല്‍ മുതല്‍ അപകടം നടന്ന ഇടപ്പള്ളി – വൈറ്റില ബൈപ്പാസിലെ ചളിക്കവട്ടം വരെയുള്ള ഇടങ്ങളിലെ സി.സി.ടിവി കാമറകള്‍ പരിശോധിച്ച്‌ വരികയാണ് പൊലീസ്. ഇവരെ പിന്തുടര്‍ന്നതായി സംശയിക്കുന്ന ബി.എം.ഡബ്ല്യു കാര്‍ കണ്ടെത്തുകയാണ് ലക്ഷ്യം.

Facebook Comments Box