Sat. Apr 20th, 2024

കാപ്പന് യുഡിഎഫിൽ വീണ്ടും അവഗണന, മുട്ടിൽ മരം കൊളള നടന്ന സ്ഥലം സന്ദർശിക്കാനുളള യുഡിഎഫ് സംഘത്തിൽ നിന്ന് ഒഴിവാക്കി, എതിർപ്പ് തുറന്നറിയിച്ച് കാപ്പൻ യുഡിഎഫിൽ കൂടിയാലോചനകളില്ല

By admin Jun 18, 2021 #news
Keralanewz.com

പാലം കടക്കുവോളം നാരായണ നാരായണ പാലം കടന്നാൽ ഘ്കൂരായണ . ഇപ്പോൾ ഇത് പറയുന്നത് പാലാ MLA മാണി സി കാപ്പന്റെ പാർട്ടിക്കാരാണ് .യുഡിഎഫിൽ ചേർന്ന സമയത്തും പാലായിൽ ജയിച്ച സമയത്തും കാണിച്ച സ്നേഹമൊന്നും കോൺഗ്രസും യുഡിഎഫും  ഇപ്പോൾ തങ്ങളോടില്ല എന്നാണ് അവർ പറയുന്നത് .ഏറ്റവും അവസാനമായി കാപ്പൻ തന്നെ തുറന്നടിച്ച് രംഗത്ത് വന്നിരിക്കുന്നു

മുട്ടിൽ വനം കൊളള നടന്ന സ്ഥലങ്ങൾ സന്ദർശിക്കുന്ന യുഡിഎഫ് പ്രതിനിധി സംഘത്തിൽ നിന്ന് തന്നെ ഒഴിവാക്കിയതിലാണ് കാപ്പന് അമർഷം ഒരു പഞ്ചായത്ത് അംഗം പോലുമില്ലാത്ത ഫോർവേഡ് ബ്ലോക് , സിഎംപി എന്നീ പാർട്ടികളുടെ പ്രതിനിധികളെ ഉൾപ്പെടുത്തിയപ്പോളാണ് MLA യുളള ഘടകകക്ഷിയെ  അവഗണിച്ചത് . ഇത് അപമാനകരമാണ് എന്ന് കാപ്പൻ പറയുന്നു . ഇക്കഴിഞ്ഞ നിയമസഭാ സമ്മേളനത്തിലും കാപ്പനോട് യുഡിഎഫ് മര്യാദ വിട്ട് പെരുമാറിയിരുന്നു . കാപ്പന്റെ പ്രസംഗ സമയം മറ്റൊരു യുഡിഎഫ് MLA ആയ  KK രമക്ക് നൽകിയാണ് കാപ്പനെ അപമാനിച്ചത്

പാലായുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു പാലാ MLA യുടെ  സമയും മറ്റൊരാൾക്ക് നൽകപ്പെടുന്നത് . മുൻ MLA കെ എം മാണിയുടെ കാര്യത്തിൽ മറ്റ് MLA മാരുടെ  സമയം അദ്ദേഹത്തിന് ലഭിക്കുന്ന ചരിത്രമായിരുന്നു ഉണ്ടായിരുന്നത് . കാപ്പന്റെ കാര്യത്തിൽ അത് നേരെ തിരിച്ചായി . അന്ന് വലിയ മുറുമുറുപ്പ് കാപ്പൻ കാണിച്ചില്ല .എന്നാൽ ഇത്തവണ സകല നിയന്ത്രണങ്ങളും കാപ്പൻ വിട്ടു . എതിർപ്പ് പരസ്യമായി തന്നെ പറഞ്ഞു കൂടാതെ യുഡിഎഫിൽ പ്രതിപക്ഷ നേതാവിനെ നിശ്ചയിച്ച രീതി ശരിയല്ലെന്നും കാപ്പൻ ഇന്ന് ചാനലുകളോട് തുറന്നടിച്ചു .കാപ്പന്റെ പ്രസ്ഥാവനയിൽ യുഡിഎഫ് ഇതുവരെ പ്രതികരിച്ചിട്ടില്ല

അതേസമയം കാപ്പനോടുളള യുഡിഎഫ് അവഗനക്കെതിരെ പ്രതിഷേധ യോഗം കൂടുമോ എന്നാണ് പാലാ നിയോജകമണ്ഢലം യുഡിഎഫ്  ചെയർമാൻ സതീഷ് ചൊളളാനിയോട് പാലായിലെ ഇടത് പക്ഷക്കാർ പരിഹാസരൂപേണെ ചോദിക്കുന്നത്

Facebook Comments Box

By admin

Related Post