Thu. Mar 28th, 2024

യജമാനന്റെ കുഴിമാടത്തില്‍ ദിവസങ്ങളായി കാത്തിരുന്ന് ‘അര്‍ജു’; തീരാ നൊമ്ബരമായി വളര്‍ത്തുനായ

By admin Nov 13, 2021 #news
Keralanewz.com

യജമാനന്റെ കുഴിമാടത്തിന് അരികില്‍ നിന്നു മാറാതെ കാത്തിരിക്കുകയാണ് ഈ വളര്‍ത്തുനായ. തെങ്ങുകയറ്റത്തൊഴിലാളിയായ ദിവാകരന്റെ സംസ്‌കാരം കഴിഞ്ഞ് 10 ദിവസമായിട്ടും ചിതയൊരുക്കിയ സ്ഥലത്തു കിടക്കുന്ന ‘അര്‍ജു’ എന്ന നായ വീട്ടുകാര്‍ക്ക് സങ്കടക്കാഴ്ചയാവുന്നു.

ഈ മാസം ഒന്നിനാണ് മൈനാഗപ്പള്ളി ഇടവനശ്ശേരി കളത്തിലയ്യത്ത് വീട്ടില്‍ ദിവാകരന്‍(62) മരിച്ചത്. കാന്‍സര്‍ രോഗബാധിതനായി ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ദിവാകരന്‍ ജീവിച്ചിരിക്കുന്ന കാലത്ത്, പണിസ്ഥലത്തുള്‍പ്പെടെ എല്ലായിടത്തും സന്തതസഹചാരിയായിരുന്നു രണ്ടരവയസ്സുള്ള ഈ നായ.

‘അച്ഛന്‍ പണിക്കുപോകുന്ന വീടുകളിലും അവന്‍ കൂടെപ്പോകുമായിരുന്നു. ആരെയും ഉപദ്രവിക്കില്ല. അച്ഛനോട് അത്ര അടുപ്പമായിരുന്നു. സംസ്‌കാരം നടന്നത് ഈ മാസം രണ്ടിനാണ്. അന്നു തൊട്ട് ചിതയൊരുക്കിയ സ്ഥലത്ത് നിന്നു മാറാന്‍ കൂട്ടാക്കുന്നില്ല. പകല്‍ അഴിച്ചുവിടുമ്ബോഴെക്കെ അവിടെപ്പോയി മണ്ണോടു ചേര്‍ന്നു കിടക്കും’ ദിവാകരന്റെ മകന്‍ ബിജു പറയുന്നു.

ദിവാകരന്റെ മരണശേഷം ആദ്യത്തെ കുറച്ചുദിവസം ആഹാരമേ കഴിച്ചില്ല. അന്ന്, മൃതദേഹം കിടത്തിയ മുറിക്കുള്ളിലേക്കും ഇടയ്‌ക്കൊക്കെ വന്നുനോക്കും. ചിതയെരിയുമ്ബോഴും മാറാതെ അടുത്തുതന്നെയുണ്ടായിരുന്നു. ഇപ്പോള്‍ കുഴിമാടത്തിനരികില്‍ പോയി കിടക്കും. ‘അച്ഛന്‍ ഇനി വരില്ലെന്ന് അവനു മനസ്സിലായിക്കാണും’ ബിജു പറയുന്നു.

Facebook Comments Box

By admin

Related Post