Fri. Apr 26th, 2024

കോട്ടയം ഡി.സി.സി പ്രസിഡൻറ് നാട്ടകം സുരേഷിന് സോഷ്യൽ മീഡിയയിൽ പൊങ്കാല

By admin Nov 17, 2021 #news
Keralanewz.com

കോട്ടയം: കേരള മുഖ്യമന്ത്രിയേയും മതമേലധ്യക്ഷന്മാരെയും കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണിയേയും മ്ലേച്ചമായ രീതിയിൽ നവമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയും വ്യക്തിഹത്യ ചെയ്യുകയും ചെയ്തതിന്റെ  പേരിൽ ജില്ലാ കോടതി ജാമ്യം നിഷേധിച്ച, റിമാൻഡ് ചെയ്ത പ്രതി  സഞ്ജയ് സഖറിയാസിന്  വേണ്ടി ജോസ് കെ മാണിയെ ഫെയ്സ്ബുക്കിലൂടെ വെല്ലുവിളിച്ച കോട്ടയം ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷിന് പൊങ്കാലയുമായി കേരള കോൺഗ്രസ് (എം) ന്റെ സൈബർ പോരാളികൾ കെ എസ് യുകാരന്റെ നിലവാരത്തിൽ ഡിസിസി പ്രസിഡന്റ് പെരുമാറുന്നു വെന്നാണ് പ്രധാന കമന്റുകൾ

പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെ അധിക്ഷേപിച്ച സഞ്ജയ്  സഖറിയാസിനെ സംരക്ഷിക്കുന്ന ഡി.സി.സി പ്രസിഡൻറ് നെതിരെ രൂക്ഷമായ വിമർശനമാണ് പലരും നടത്തിയിരിക്കുന്നത്. പോസ്റ്റ് ചെയ്തിരിക്കുന്ന ആയിരം കമ്ന്റുകളിൽ ഭൂരിപക്ഷവും നാട്ടകം സുരേഷിനെതിരെ ആണ്.സുരേഷിനെ അനുകൂലിക്കാൻ യൂത്ത് കോൺഗ്രസുകാരോ, കെഎസ് യു നേതാക്കളോ  പോലും ഇല്ല എന്നുള്ളതാണ് യാഥാർത്ഥ്യം. അനവസരത്തിൽ സൈബർ ക്രിമിനലിനെ സപ്പോർട്ട് ചെയ്തത് പൊങ്കാല ഏറ്റുവാങ്ങിയ സുരേഷിൻറെ നടപടിക്കെതിരെ കോൺഗ്രസ് പാർട്ടിയിൽ പോലും ശക്തമായ പ്രതിഷേധം ആണുള്ളത്

Facebook Comments Box

By admin

Related Post