Fri. Apr 19th, 2024

കിഴക്കന്‍ വെള്ളത്തി​െന്‍റ വരവ് ശക്തമായി; പടിഞ്ഞാറന്‍ മേഖല വെള്ളപ്പൊക്ക ഭീഷണിയില്‍

By admin Nov 18, 2021 #flood
Keralanewz.com

ച​ങ്ങ​നാ​ശ്ശേ​രി: ര​ണ്ടു​ദി​വ​സ​മാ​യി പെ​യ്യു​ന്ന ക​ന​ത്ത​മ​ഴ​യെ തു​ട​ര്‍ന്ന് കി​ഴ​ക്ക​ന്‍ വെ​ള്ള​ത്തി​െന്‍റ വ​ര​വ് ശ​ക്ത​മാ​യ​തോ​ടെ താ​ലൂ​ക്കി​ലെ പ​ടി​ഞ്ഞാ​റ​ന്‍ പ്ര​ദേ​ശ​വാ​സി​ക​ള്‍ വീ​ണ്ടും വെ​ള്ള​പ്പൊ​ക്ക ഭീ​തി​യി​ല്‍.

ഫാ​ത്തി​മാ​പു​രം തൂ​മ്ബു​ങ്ക​ല്‍ ര​ഘു​വി​െന്‍റ വീ​ട്ടു​മു​റ്റ​ത്തെ കി​ണ​ര്‍ മ​ഴ​യി​ല്‍ ഇ​ടി​ഞ്ഞു​താ​ഴ്ന്നു. ച​ങ്ങ​നാ​ശ്ശേ​രി-​ആ​ല​പ്പു​ഴ റോ​ഡി​ലും പ​ടി​ഞ്ഞാ​റ​ന്‍ ഭാ​ഗ​ങ്ങ​ളി​ലും കു​ട്ട​നാ​ടി​െന്‍റ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും ജ​ല​നി​ര​പ്പ് ഉ​യ​ര്‍ന്നു.

ക​ഴി​ഞ്ഞ ദി​വ​സം ഇ​രു​പ്പ ഭാ​ഗ​ത്താ​യി​രു​ന്നു വെ​ള്ളം കൂ​ടു​ത​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. എ.​സി റോ​ഡി​ല്‍ പാ​റ​യ്ക്ക​ല്‍ ക​ലു​ങ്ക് മു​ത​ല്‍ കി​ട​ങ്ങ​റ വ​രെ​യു​ള്ള ഭാ​ഗ​ത്തും ജ​ല​നി​ര​പ്പ് ഉ​യ​ര്‍ന്ന​തു​മൂ​ലം ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളും കാ​റു​ക​ളും വ​ള​രെ ബു​ദ്ധി​മു​ട്ടി​യാ​ണ് ക​ട​ന്നു​പോ​യ​ത്. ഈ ​ഭാ​ഗ​ത്തെ വീ​ടു​ക​ളി​ലെ​ല്ലാം വെ​ള്ളം​ക​യ​റി​യ നി​ല​യി​ലാ​ണ്. വെ​ള്ള​ത്തി​െന്‍റ തോ​ത് ഉ​യ​ര്‍ന്നാ​ല്‍ മു​തി​ര്‍ന്ന​വ​രെ​യും കു​ട്ടി​ക​ളെ​യും രോ​ഗ​ബാ​ധി​ത​രെ​യും കൊ​ണ്ട് പെ​ട്ടെ​ന്ന് വീ​ട്​ വി​ട്ടു​മാ​റാ​ന്‍ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ് ഇ​വി​ടു​ത്തേ​ത്.

താ​ലൂ​ക്കി​ല്‍ ഒ​രു ക്യാ​മ്ബാ​ണ് പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത്. സ്‌​കൂ​ളു​ക​ള്‍ തു​റ​ന്ന​തി​നാ​ല്‍ ഇ​ത്ത​വ​ണ ക്യാ​മ്ബ് മു​നി​സി​പ്പ​ല്‍ ടൗ​ണ്‍ ഹാ​ളി​ല്‍ മാ​ത്ര​മാ​ണ് പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത്. ഇ​രൂ​പ്പ ഭാ​ഗ​ത്തെ ര​ണ്ടു​പേ​രാ​ണ് നി​ല​വി​ല്‍ ക്യാ​മ്ബി​ല്‍ ഉ​ള്ള​ത്. പാ​റ​യ്​​ക്ക​ല്‍ ക​ലു​ങ്ക് മു​ത​ല്‍ റോ​ഡി​നി​രു​വ​ശ​ത്തു​മു​ള്ള നി​ര​വ​ധി വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റി. ച​ങ്ങ​നാ​ശ്ശേ​രി ആ​ല​പ്പു​ഴ എ.​സി റോ​ഡ്, എ.​സി കോ​ള​നി, മ​ന​യ്ക്ക​ച്ചി​റ, ന​ക്രാ​ല്‍ പു​തു​വ​ല്‍, കോ​മ​ങ്കേ​രി​ച്ചി​റ, വെ​ട്ടി​ത്തു​രു​ത്ത്, പ​റാ​ല്‍, കാ​ക്കാം​തോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ വീ​ടു​ക​ളി​ല്‍ എ​ല്ലാം വെ​ള്ളം​ക​യ​റി. ക​ഴി​ഞ്ഞ ദി​വ​സ​ത്തേ​തി​നെ​ക്കാ​ള്‍ ജ​ല​നി​ര​പ്പ് കൂ​ടു​ത​ലാ​ണെ​ന്ന് ഇ​വി​ടു​ത്തു​കാ​ര്‍ പ​റ​യു​ന്നു. ജ​ല​നി​ര​പ്പ് ഉ​യ​ര്‍ന്നാ​ല്‍ ക്യാ​മ്ബു​ക​ളി​ലേ​ക്ക് മാ​റു​ന്ന​തി​നാ​യി കൗ​ണ്‍സി​ല​ര്‍മാ​രോ​ട് പ്ര​ദേ​ശ​വാ​സി​ക​ള്‍ സ​ന്ന​ദ്ധ​ത അ​റി​യി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ല്‍, സ്‌​കൂ​ളു​ക​ളി​ല്‍ ക്യാ​മ്ബു​ക​ള്‍ ഇ​ല്ലാ​ത്ത​തും ടൗ​ണ്‍ഹാ​ള്‍ ദൂ​ര​ക്കൂ​ടു​ത​ലാ​യ​തും പ്ര​ദേ​ശ​വാ​സി​ക​ളെ ദു​രി​ത​ത്തി​ലാ​ക്കു​ന്നു.

മ​ഴ ശ​ക്ത​മാ​യി തു​ട​രു​ക​യും കി​ഴ​ക്ക​ന്‍ വെ​ള്ള​ത്തി​െന്‍റ ഒ​ഴു​ക്ക്​ ശ​ക്ത​മാ​വു​ക​യും ചെ​യ്താ​ല്‍ ജ​ല​നി​ര​പ്പ് വ​ലി​യ തോ​തി​ല്‍ ഉ​യ​രാ​നി​ട​യാ​കു​ന്ന സ്ഥി​തി​യാ​ണ് നി​ല​നി​ല്‍ക്കു​ന്ന​ത്. കി​ഴ​ക്ക​ന്‍ വെ​ള്ളം കൂ​ടു​ത​ലാ​യി എ​ത്തു​ന്ന​ത് കു​ട്ട​നാ​ട്ടു​കാ​രു​ടെ ആ​ശ​ങ്ക ഇ​ര​ട്ടി​യാ​ക്കു​ന്നു. താ​ലൂ​ക്കി​ല്‍ ക​ണ്‍ട്രോ​ള്‍ റൂം ​തു​റ​ന്നി​ട്ടു​ണ്ടെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഫോ​ണ്‍: 0481 2420037.ജില്ലയിലെ ദുരിതാശ്വാസ ക്യാമ്ബ് വിവരങ്ങള്‍
ആ​കെ ക്യാ​മ്ബു​ക​ള്‍ -ഏ​ഴ്​
ക്യാ​മ്ബു​ക​ളി​ല്‍ ക​ഴി​യു​ന്ന കു​ടും​ബ​ങ്ങ​ള്‍ -64
ക്യാ​മ്ബു​ക​ളി​ല്‍ ക​ഴി​യു​ന്ന​വ​ര്‍ -200
പു​രു​ഷ​ന്മാ​ര്‍ -79
സ്ത്രീ​ക​ള്‍ -84
കു​ട്ടി​ക​ള്‍ -37

Facebook Comments Box

By admin

Related Post