Fri. Apr 19th, 2024

ആന്ധ്രയിലെ റയല ചെരിവില്‍ ചോര്‍ച്ച; ആളുകളെ ഒഴിപ്പിക്കുന്നു

By admin Nov 22, 2021 #flood #rayala cheruv dam
Keralanewz.com

ആന്ധ്രയിലെ ഏറ്റവും വലിയ ജലസംഭരണിയില്‍ വിള്ളല്‍. തിരുപ്പതിക്ക് സമീപമുള്ള റയല ചെരിവ് ജലസംഭരണിയില്‍ ആണ് വിള്ളല്‍ കണ്ടെത്തിയത്.

ജലസംഭരണിയിലെ നാല് ഇടങ്ങളില്‍ ആണ് ചോര്‍ച്ച കണ്ടെത്തിയത്.500 വര്‍ഷത്തിലേറെ പഴക്കമുള്ള ജലസംഭരണിയാണ് റയല ചെരിവ് ജലസംഭരണി.

അതേസമയം, ജലസംഭരിണി അപകടാവസ്ഥയില്‍ ആണെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി.വിളളലും ചോര്‍ച്ചയും സ്ഥിരീകരിച്ചതോടെ സമീപത്തെ 20 ഗ്രാമങ്ങള്‍ അടിയന്തരമായി ഒഴിപ്പിച്ചു.വ്യോമസേനയും ദുരന്തനിവാരണസേനയും ചേര്‍ന്നാണ് ആളുകളെ മാറ്റിയത്.

എന്നാല്‍ ഇതിനിടെ ആന്ധ്രയുടെ കിഴക്കന്‍ ജില്ലകളിലുണ്ടായ പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുയാണ്. മഴക്കടുത്തിയില്‍ മരണം 41 ആയി. തിരുപ്പതി ക്ഷേത്ര പരിസരത്ത് വെള്ളപ്പൊക്കം രൂക്ഷമാണ്.ഇരുപതിനായിരത്തോളം തീര്‍ത്ഥാടകരാണ് സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ കഴിയുന്നത്.

വ്യോമസേനയും നാവികസേനയും രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. ഇന്ന് വൈകിട്ടോടെ മഴകാര്യമായി കുറയുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്‍റെ കണക്കുകൂട്ടല്‍.

Facebook Comments Box

By admin

Related Post