മൃ​ത​ദേ​ഹ​ത്തി​നൊ​പ്പം ല​ഭി​ച്ച കാ​ല് അ​ല​ന്‍റെ അ​ല്ലെ​ന്ന് സം​ശ​യം; ഡി​എ​ന്‍​എ പ​രി​ശോ​ധ​ന ന​ട​ത്തും

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

കൂ​ട്ടി​ക്ക​ല്‍ (മു​ണ്ട​ക്ക​യം): കൂ​ട്ടി​ക്ക​ലി​ല്‍ ഉ​രു​ള്‍​പൊ​ട്ട​ലി​ലും ഒ​ഴു​ക്കി​ലും പെ​ട്ടു ഒ​രാ​ള്‍ കൂ​ടി മ​രി​ച്ചെ​ന്ന് സം​ശ​യം. ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ മ​രി​ച്ച എ​ട്ടു വ​യ​സു​കാ​ര​ന്‍ അ​ല​ന്‍റെ മൃ​ത​ദേ​ഹ​ത്തി​നൊ​പ്പ​മു​ള്ള കാ​ല് മു​തി​ര്‍​ന്ന പു​രു​ഷ​ന്‍റേ​ത് ആ​ണെ​ന്നാ​ണ് പോ​സ്റ്റ് മോ​ര്‍​ട്ടം ന​ട​ത്തി​യ ഡോ​ക്ട​ര്‍​മാ​രു​ടെ നി​രീ​ക്ഷ​ണം. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഒ​രാ​ള്‍ കൂ​ടി ഈ ​ഭാ​ഗ​ത്ത് മ​ണ്ണി​ന​ടി​യി​ല്‍​പ്പെ​ട്ട​താ​യ സം​ശ​യം ഉ​യ​ര്‍​ന്ന​ത്.

കൂ​ട്ടി​ക്ക​ല്‍ പ​ഞ്ചാ​യ​ത്തി​ലെ പ്ലാ​പ്പ​ള്ളി​യി​ലു​ണ്ടാ​യ ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ നാ​ല് പേ​രാ​ണ് മ​രി​ച്ച​തെ​ന്നാ​ണ് ഇ​പ്പോ​ള്‍ ക​ണ​ക്കാ​ക്കു​ന്ന​ത്. ആ​റ്റു​ചാ​ലി​ല്‍ ജോ​മി​യു​ടെ ഭാ​ര്യ സോ​ണി​യ (45), മ​ക​ന്‍ അ​ല​ന്‍ (എ​ട്ട്), പ​ന്ത​ലാ​ട്ടി​ല്‍ മോ​ഹ​ന​ന്‍റെ ഭാ​ര്യ സ​ര​സ​മ്മ (58), മു​ണ്ട​ക​ശേ​രി വേ​ണു​വി​ന്‍റെ ഭാ​ര്യ റോ​ഷ്നി (42) എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ക​ണ്ടെ​ടു​ത്ത​ത്.

പ്ലാ​പ്പ​ള്ളി​യി​ല്‍ മ​രി​ച്ച പ​ല​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ള്‍ ഛിന്ന​ഭി​ന്ന​മാ​യ നി​ല​യി​ലാ​യി​രു​ന്നു. പ്ലാ​പ്പ​ള്ളി​യി​ല്‍ നി​ല​വി​ല്‍ ലി​സ്റ്റി​ല്‍ ഇ​ല്ലാ​ത്ത മ​റ്റാ​രെ​ങ്കി​ലും അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടോ എ​ന്നാ​ണ് സം​ശ​യം. ഇ​ത് സ്ഥി​രീ​ക​രി​ക്കാ​നും അ​ല​ന്‍റെ ശ​രീ​ര​ഭാ​ര​ത്തി​ന് വേ​ണ്ടി​യും ഇ​ന്നും തെ​ര​ച്ചി​ല്‍ തു​ട​രു​മെ​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി ത​ഹ​സി​ല്‍​ദാ​ര്‍ അ​റി​യി​ച്ചു.


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •