പെൺകുട്ടികളെ റൂമിൽ എത്തിച്ച് വസ്ത്രങ്ങൾ അഴിച്ച് നഗ്ന്ന നൃത്തം ചെയ്യിപ്പിക്കും ; മാർക്ക് വാഗ്ദാനം ചെയ്ത് കോളേജ് ഉടമ നേഴ്‌സിങ് വിദ്യാർത്ഥികളെ പീഡിപ്പിച്ചു
ചെന്നൈ : മാർക്ക് വാഗ്ദാനം ചെയ്ത് നഴ്‌സിംഗ് വിദ്യാർത്ഥിനികളെ കോളേജ് ഉടമ ലൈംഗീക പീഡനത്തിന് ഇരയാക്കിയതായി പരാതി. മലയാളി വിദ്യാർത്ഥികൾ അടക്കം പഠിക്കുന്ന ഡിണ്ടിഗലിലെ നഴ്‌സിംഗ് കോളേജ് ഉടമ പി ജ്യോതിമുരുകനെതിരെയാണ് പീഡനത്തിന് ഇരയായ വിദ്യാർത്ഥികൾ പരാതി നൽകിയിരിക്കുന്നത്. പോലീസ് കേസെടുത്തതോടെ ജ്യോതിമുരുകൻ ഒളിവിലാണ്
മാർക്ക് കുറവുള്ള വിദ്യാർത്ഥിനികളെയാണ് ഇയാൾ ചൂഷണം ചെയ്തിരുന്നത്. മാർക്ക് കൂട്ടി നൽകണമെങ്കിൽ കിടക്ക പങ്കിടണമെന്ന് ഇയാൾ ആവശ്യപ്പെടും. തോൽക്കുമെന്ന് ഭയമുള്ള വിദ്യാർത്ഥിനികളെ നിർബന്ധിച്ച് ഉടമ താമസിക്കുന്ന ഹോട്ടലിൽ എത്തിച്ചിരുന്നത്. ഹോസ്റ്റൽ വാർഡനും സഹായിയുമാണെന്ന് പോലീസ് കണ്ടെത്തി. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു.
മലയാളി വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പെൺകുട്ടികൾ പഠിക്കുന്ന കോളേജിൽ കുറെ കാലമായി ഇയാൾ ഇത്തരത്തിൽ പെൺകുട്ടികളെ പീഡിപ്പിക്കുന്നതായാണ് വിവരം. പെൺകുട്ടികളെ തന്റെ താമസ സ്ഥലത്ത് എത്തിച്ചതിന് ശേഷം വസ്ത്രങ്ങൾ അഴിച്ച് നഗ്ന്ന നൃത്തം ചെയ്യാൻ ആവശ്യപ്പെട്ടെന്നും പൊലീസിന് ലഭിച്ച പരാതിയിൽ പറയുന്നു
രാത്രി ഒന്നിലധീകം വിദ്യാർത്ഥിനികളെ വനിതാ വാർഡന്റെ നേതൃത്വത്തിൽ ഉടമയുടെ താമസ സ്ഥലത്ത് എത്തിക്കും. പുലർച്ചെ മൂന്ന് മണിക്കാണ് പിന്നീട് പെൺകുട്ടികളെ ഹോസ്റ്റലിൽ തിരിച്ചെത്തിച്ചിരുന്നത്. സംഭവം പുറത്തായതോടെ വിദ്യാർത്ഥികൾ പ്രതിഷേധമായി എത്തുകയും കോളേജ് താൽക്കാലികമായി അടക്കുകയും ചെയ്തിരിക്കുകയാണ്