വിവാഹ മോചനത്തിന് പിന്നാലെ ഐറ്റം ഡാന്‍സറാകാന്‍ സാമന്ത; ഒരു പാട്ടിന് സാമന്ത വാങ്ങുന്ന പ്രതിഫലം കേട്ടോ, തുക കേട്ട് അമ്പരന്ന് ആരാധകര്‍

Keralanewz.com

സൗത്ത് ഇന്ത്യയിലെ പ്രശസ്ത നടിമാരില്‍ ഒരാളാണ് സാമന്ത. മലയാളികള്‍ ഉള്‍പ്പെടെ നിരവധി ആരാധകരാണ് താരത്തിനുള്ളത്. കുറച്ച് നാളുകള്‍ മുന്‍പായിരുന്നു താരം വിവാഹ മോചനം നേടിയത്. നാഗചൈതന്യയുമായിട്ടുള്ള വിവാഹ മോചനം ആരാധകരെ നിരാശയിലാക്കിയിരുന്നു.

എന്നാല്‍ ഇപ്പോള്‍ വിവാഹ മോചനത്തിന് പിന്നാലെ പുതിയ തുടക്കം കുറിക്കാനൊരുങ്ങുകയാണ് സാമന്ത. സാമന്ത ഐറ്റം ഡാന്‍സറായി അരങ്ങേറുകയാണ്. അല്ലു അര്‍ജ്ജുന്‍ ചിത്രമായ പുഷ്പയിലാകും സാമന്ത ഐറ്റം ഡാന്‍സറായി എത്തുന്നത്.സാമന്തയുടെ കരിയറിലെ തന്നെ ആദ്യ ഡാന്‍സ് നമ്പറാണ് പുഷ്പയിലെ ഗാനം

അതേസമയം വന്‍ തുകയാണ് ഈ ഡാന്‍സിനായി സാമന്ത ചോദിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.ഒരു ഗാനരംഗത്തിനു വേണ്ടി സാമന്ത 1.5 കോടി രൂപ പ്രതിഫലം ആവശ്യപ്പെട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയിലെ അഞ്ചാമത്തെ ഗാനത്തില്‍ അല്ലു അര്‍ജുനൊപ്പം ആയിരിക്കും സാമന്തയുടെ പെര്‍ഫോമന്‍സ്.

അതേസമയം സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രശ്മിക മന്ദാനയാണ് നായികയായി അഭിനയിക്കുന്നത്. ഫഹദ് ഫാസിലാണ് ചിത്രത്തില്‍ അല്ലു അര്‍ജ്ജുന്റെ വില്ലനായി എത്തുന്നത്. ചിത്രം രണ്ട് പാര്‍ട്ടായിട്ടാണ് ഒരുങ്ങുന്നത്. ചിത്രത്തിന്റെ ആദ്യ ഭാഗം 2021 ഡിസംബര്‍ 17നാണ് തിയറ്ററുകളില്‍ എത്തുക

Facebook Comments Box