Thu. Apr 18th, 2024

എല്ലാ ഉത്പന്നങ്ങൾക്കും താങ്ങു വില ലഭിക്കുന്ന നിയമ നിർമാണം വേണം;പി. ടി ജോസ് ജനറൽ സെക്രട്ടറി കേരള കോൺഗ്രസ് (എം)

By admin Nov 21, 2021 #news
Keralanewz.com

സുപ്രധാന നിയമ നിർമാണങ്ങൾ കൂടിയാലോചനയില്ലാതെ ജനാതിപത്യമര്യാദകളും പാർലിമെന്ററി കീഴ്‌വഴക്കങ്ങളും ലംഘിച്ച് പാർലമെന്റ് സമതികളായ സ്റ്റാൻഡിഗ് കമ്മറ്റിക്കൊ സെലക്ട്‌ കമ്മറ്റിക്കോ വിടാതെ ഓർഡിനൻസായി നടപ്പിലാക്കിയതിന്റെ തിരിച്ചടിയാണ് മോഡി സർക്കാരിന് നേരിടേണ്ടി വന്നത്.തെറ്റായ നിയമം തെറ്റായ രീതിയിൽ പാസ്സാക്കി നടപ്പിലാക്കാൻ തീരുമാനിച്ചതിനു രാജ്യത്തോട് മാപ്പ് പറഞ്ഞ പ്രധാന മന്ത്രിയുടേ മാപ്പാപേക്ഷ ഹൃദയപൂർവമാണെന്ന് ജനങ്ങളെ ബോധ്യമാക്കാൻ ഇനിയുള്ള തുടർ നടപടികളിലൂടെ കഴിയണം എങ്കിൽ മാത്രമേ ഓരോ ഇന്ത്യകാരന്റെയും ക്ഷേമമല്ലാതെ മറ്റൊരു ചിന്തയും പ്രധാനമന്ത്രിക്കില്ലെന്നുള്ള ബി ജെ പി പാർട്ടിയുടെ അവകാശവാദം അർത്ഥപൂർണമാവുകയുള്ളുഇന്ത്യയിലെ കൃഷിക്കാർ ഉത്പാധിപ്പിക്കുന്ന എല്ലാ വിളകൾക്കും മൊത്തം കൃഷി ചിലവിന്റെ ഒന്നരമടങ്ങു താങ്ങുവില നൽകി സംഭരിക്കാനുള്ള നിയമ നിർമാണം ( ഇപ്പോൾ റദ് ചെയ്യുമെന്ന് പ്രഖ്യാപിച്ച നിയമങ്ങൾ റദ്ദാക്കാൻ ചേരുന്ന പാർലമെന്റ് സമ്മേളനത്തിൽ തന്നെ )പാസ്സാക്കണം

Facebook Comments Box

By admin

Related Post