തെലുങ്ക് ചാനലിലെ റിയാലിറ്റി ഷോയിൽ മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്ന മത്സരാർത്ഥികളെ ചുംബിക്കുകയും കവിളിൽ കടിക്കുകയും ചെയ്ത സംഭവത്തിൽ ചലച്ചിത്രതാരം ഷംന കാസിമിനെതിരെ വിമർശനം ഉയരുന്നു. മത്സരാർഥിയുടെ പ്രകടനത്തിന് ശേഷം അഭിപ്രായം പറയുകയും അടുത്തേക്ക് വിളിച്ച് കവിളിൽ തലോടുകയും തുടർന്ന് ഉമ്മവയ്ക്കുകയും ചെയ്ത ഷംന കവിളിൽ കടിക്കുകയായിരുന്നു. നിരവധി മത്സരാർത്ഥികളോട് ഷംന ഇത്തരത്തിൽ പെരുമാറിയിട്ടുണ്ട്.
കുടുംബ പ്രേക്ഷകർ കാണുന്ന പരിപാടിയിൽ താരം ഇത്തരം വൈകൃതങ്ങൾ കാണിക്കുന്നത് അരോചകമാണെന്നാണ് പ്രേക്ഷകർ പറയുന്നത്. വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് ഷംന കാസിമിനെതിരെ വിമർശനം ഉയർന്നത്
ഇടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന ദി ചാമ്പ്യൻസ് എന്ന റിയാലിറ്റി ഷോയിൽ വിധികർത്താവായ ഷംന കാസീം മികച്ച പ്രകടനം കാഴ്ചവെച്ചവരെ അടുത്തേക്ക് വിളിച്ചാണ് കവിളിൽ തലോടുകയും ഉമ്മവയ്ക്കുകയും കടിക്കുകയും ചെയ്യുന്നത്. ഇത് രതി വൈകൃതമാണെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനം.