റിസോര്‍ട്ടില്‍ കഞ്ചാവ് ചെടി വളര്‍ത്തിയരണ്ട് വിദേശ പൗരന്മാര്‍ക്ക് കഠിന തടവും പിഴയും

Keralanewz.com

ഇടുക്കി ; കുമളിതേക്കടി റോഡിലെ റിസോര്‍ട്ടിലെ ചെടിച്ചട്ടികളില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ കേസില്‍ രണ്ട് വിദേശ പൗരന്മാര്‍ക്ക് കഠിന തടവും പിഴയും വിധിച്ചു. ഈജിപ്ഷ്യന്‍ പൗരനായ ഏദല്‍ , ജര്‍മന്‍ പൗരന്‍ അള്‍റിച്ച് എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചത്.

2016 ഡിസംബര്‍ 30-നാണ് ഇരുവരെയും എക്‌സൈസ് സംഘം അറസ്റ്റു ചെയ്തത്. റിസോര്‍ട്ടിലെ ചെടിച്ചട്ടികളില്‍ അഞ്ച് കഞ്ചാവ് ചെടികള്‍ ഇവര്‍ നട്ടുവളര്‍ത്തിയതിനാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഒപ്പം ഇവരില്‍നിന്നും 90 ഗ്രാം വീതം കഞ്ചാവും ഹാഷിഷും പിടിച്ചെടുക്കുകയും ചെയ്തു

കഞ്ചാവ് ചെടികള്‍ നട്ടതിന് രണ്ട് പേരും നാല് വര്‍ഷം കഠിന തടവ് അനുഭവിക്കണമെന്നും, ഒരു ലക്ഷം രൂപ വീതം പിഴയും ഒടുക്കണമെന്നും ശിക്ഷ വിധിച്ചിട്ടുണ്ട്. കഞ്ചാവും ഹാഷിഷ് ഓയിലും കൈവശം വെച്ചതിന് ഒരുമാസം കഠിന തടവും പതിനായിരം പിഴയും ശിക്ഷിച്ചിട്ടുണ്ട്. മുട്ടം എന്‍ഡിപിഎസ് കോടതിയാണ് കേസില്‍ വിധി പറഞ്ഞത്

Facebook Comments Box