Fri. Mar 29th, 2024

തമിഴ്​നാട്ടില്‍ കെ.എസ്​.ആര്‍.ടി.സി സ്​കാനിയ ബസ്​ അപകടത്തില്‍ പെട്ടു; ഡ്രൈവറുടെ നില ഗുരുതരം

By admin Nov 25, 2021 #news
Keralanewz.com

കോഴിക്കോട്​: തിരുവനന്തപുരത്ത്​ നിന്ന്​ ബെംഗളൂരുവിലേക്ക്​ പോകുകയായിരുന്ന കെ.എസ്​.ആര്‍.ടി.സി സ്​കാനിയ ബസ്​ തമിഴ്​നാട്ടില്‍ അപകടത്തില്‍ പെട്ടു.

കൃഷ്​ണഗിരിയില്‍ നിന്ന്​ 20 കിലോമീറ്റര്‍ അകലെ വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചുമണിക്കാണ്​ അപകടമുണ്ടായത്​. പരിക്കേറ്റ ബസ്​ ഡ്രൈവറുടെ നില ഗുരുതരമാണെന്നാണ്​ വിവരം.

മുന്നില്‍ പോകുകയായിരുന്ന ലോറിക്കു പിന്നില്‍ ബസ് ഇടിക്കുകയായിരുന്നു എന്നാണ് സൂചന. ബസിലെ മറ്റ്​ യാത്രക്കാര്‍ക്ക്​ കാര്യമായ പരിക്കുകളില്ല. ബസിന്‍റെ മുന്‍ഭാഗം തകര്‍ന്നു. ഡ്രൈവര്‍ ഉറങ്ങിയതാകാം അപകട കാരണമെന്നാണ്​ പ്രഥമിക വിലയിരുത്തല്‍

Facebook Comments Box

By admin

Related Post