Kerala News

കേസ് റദ്ദാക്കണമെന്നുള്ള സഞ്ജയ് സഖറിയാസിൻ്റെ ഹർജി ഹൈക്കോടതി തള്ളി – കേസും അന്വേഷണവും തുടരും; കള്ളക്കേസ് എന്ന വാദം പൊളിഞ്ഞു, നിയമത്തെ വെല്ലുവിളിച്ച് പാലായിൽ ആഭാസ തെറി പ്രകടനം നടത്തിയവർക്കെതിരെ കേസ്സെടുക്കണം യൂത്ത്ഫ്രണ്ട് (എം)

Keralanewz.com

പാലാ: സമൂഹമാദ്ധ്യമങ്ങൾ വഴി അധിക്ഷേപവും വ്യക്തിഹത്യയും നടത്തിയെന്ന് പോലീസ് കണ്ടെത്തി പിടികൂടി ജയിലിലടച്ച സെബർ കുറ്റവാളി സഞ്ചയ് സഖറിയാസിനെതിരെയുള്ള കേസുകൾ റദ്ദാക്കണമെന്ന ഹർജി കേരള ഹൈക്കോടതി തള്ളി ‘കേസ് കെട്ടിച്ചമച്ചതും കള്ളക്കേസാണെന്നുമുള്ള പ്രതിയുടെ വാദം വീണ്ടും പൊളിഞ്ഞതായി യൂത്ത് ഫ്രണ്ട് (എം) പാലാ നിയോജക മണ്ഡലം കമ്മിറ്റി ചൂണ്ടിക്കാട്ടി.

പരാതിക്കാരന് കേസ് നൽകുവാൻ അവകാശമില്ല എന്നതും സ്വാധീനത്തിനു വഴങ്ങിയാണെന്നുമുള്ള തെരുവിലെ വാദവും പൊളിഞ്ഞിരിക്കുന്നതായി കമ്മിറ്റി അറിയിച്ചു.പ്രഥമദൃഷ്ട്യാ തന്നെ കഴമ്പു ള്ളതായതിനാലും നിയമപരമായി നില നിൽക്കുന്നതായതിനാലുമാണ് വിവിധ കോടതികൾ നടപടികൾ സ്വീകരിച്ചത്.പാൽക്കാരൻ പാലാ, പാലാക്കാരൻ ചേട്ടൻ എന്ന പേരിലുള്ള ഫേസ്ബുക്ക് അഡ്മിനെതിരെയാണ് കേസ്.സൈബർ കേസ് പ്രതിക്കായി പാലായിൽ നിയമത്തെയും ഭരണഘടനാ സ്ഥാപന മേധാവികളെയും വെല്ലുവിളിച്ച് പാലായിൽ ആഭാസ പ്രകടനവും തെറി മുദ്രാവാക്യങ്ങളും വിളിച്ച് പോലീസ് സ്റ്റേഷൻ മാർച്ച് നടത്തിയവർക്കെതിരെ കേസെടുക്കണ മെന്നും നിയോജക മണ്ഡലം സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.യോഗത്തിൽ സുനിൽ പയ്യപ്പിളളി അദ്ധ്യക്ഷത വഹിച്ചു

Facebook Comments Box