നടി ദിവ്യ ഉണ്ണിയുടെ പിതാവ് അന്തരിച്ചു; പ്രിയപ്പെട്ടയാളുടെ വേര്‍പാടിന് പിന്നാലെ പിതാവിനെയും നഷ്ടപ്പെട്ട് നടി
മലയാളികളുടെ പ്രിയപ്പെട്ട നടിയും നര്‍ത്തകിയുമായ ദിവ്യ ഉണ്ണിയുടെ പിതാവ് അന്തരിച്ചു. പൊന്നോത്ത് മഠത്തില്‍ ഉണ്ണികൃഷ്ണന്‍ എന്നാണ് നടിയുടെ പിതാവിന്റെ പേര്.
ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാവിലെയായിരുന്നു താരപിതാവിന്റെ വേര്‍പാട്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും രക്ഷിക്കാന്‍ സാധിക്കാതെ പോവുകയായിരുന്നു. ഉണ്ണികൃഷ്ണന്‍ പൊന്നോത്ത് അമ്ബലം ട്രസ്റ്റി ആയിരുന്നു. ദിവ്യ ഉണ്ണിയ്ക്ക് പുറമേ വിദ്യ ഉണ്ണി എന്നൊരു മകള്‍ കൂടിയുണ്ട്. അരുണ്‍ കുമാര്‍, സഞ്ജയ് എന്നിവരാണ് മരുമക്കള്‍. മൂന്ന് പേരക്കുട്ടികളാണുള്ളത്.
അതേ സമയം തൊട്ടടുത്ത ദിവസങ്ങളിലായി ദിവ്യ ഉണ്ണിയുടെ ജീവിതത്തില്‍ രണ്ട് വലിയ നഷ്ടങ്ങളാണ് സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം നടി പങ്കുവെച്ച കുറിപ്പില്‍ തന്റെ ഗുരുവായിരുന്ന കലാമണ്ഡലം ഗോപിനാഥ് അന്തരിച്ചതിനെ കുറിച്ച് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അച്ഛന്റെ വേര്‍പാടും ഉണ്ടാവുന്നത്. ദിവ്യയുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്ന് ആരാധകരും പ്രിയപ്പെട്ടവരുമെല്ലാം എത്തുകയാണ്.