Wed. Apr 24th, 2024

മുല്ലപ്പരെിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിലേക്ക് ഉയരുന്നു

By admin Nov 29, 2021 #mullapperiyar
Keralanewz.com

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് പരാമവധി സംഭരണ ശേഷിയായ142 അടിയിലേക്ക് ഉയരുന്നു.

തമിഴ്‌നാട് വെള്ളം കൊണ്ടുപോകുന്നത് നിര്‍ത്തിയതോടെയാണ് ജലനിരപ്പ് വീണ്ടും ഉയരുന്നത്. 141.85 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്.

ഈ മാസം മുപ്പതാം തീയതിവരെ തമിഴ്‌നാടിന് ജലനിരപ്പ് 142 അടിവരെ ഉയര്‍ത്താനാകും. നിലവില്‍ ഒരു ഷട്ടര്‍ 10 സെന്റീമീറ്റര്‍ ഉയര്‍ത്തി സെക്കന്റില്‍ 140 ഘനയടി വെള്ളം ഇടുക്കി അണക്കെട്ടിലേക്ക് ഒഴുക്കുന്നുണ്ട്.

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിലും നേരിയ വര്‍ധനവുണ്ട്. 2403 അടിയാണ് പരാമവധി സംഭരണ ശേഷിയെന്നിരിക്കെ 2400.64 അടിയാണ് നിലവിലെ ജലനിരപ്പ് . വൃഷ്ടി പ്രദേശത്ത് മഴയ്ക്ക് ശമനമുണ്ട്.

Facebook Comments Box

By admin

Related Post