Thu. Apr 18th, 2024

മരംമുറി: കേരളം അനുമതി നല്‍കിയ രേഖ തമിഴ്​നാട്​ പുറത്തുവിട്ടു

Keralanewz.com

ചെ​ന്നൈ: വി​വാ​ദ​മാ​യ മു​ല്ല​െ​പ്പ​രി​യാ​ര്‍ ഡാ​മി​ലെ മ​രം​മു​റി​യു​മാ​യി ബ​ന്ധ​െ​പ്പ​ട്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ​യും കേ​ര​ള സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്‍​കി​യ​തി​െന്‍റ​യും രേ​ഖ​ക​ള്‍ പു​റ​ത്തു​വി​ട്ട്​ ത​മി​ഴ്​​നാ​ട്.

മു​ല്ല​പ്പെ​രി​യാ​റി​ല്‍ മ​രം മു​റി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കി​യ ഉ​ത്ത​ര​വ് വി​വാ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍​ കേ​ര​ളം അ​നു​മ​തി മ​ര​വി​പ്പി​ച്ചി​രു​ന്നു. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ഇ​രു​സം​സ്ഥാ​ന​ങ്ങ​ളും ത​മ്മി​ലു​ള്ള ക​രാ​ര്‍ പ്ര​കാ​ര​മാ​ണ് അ​നു​മ​തി​യെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന രേ​ഖ​ക​ളു​ടെ പ​ക​ര്‍​പ്പ് ത​മി​ഴ്‌​നാ​ട് സ​ര്‍​ക്കാ​ര്‍ ചൊ​വ്വാ​ഴ്ച പു​റ​ത്തി​റ​ക്കി​യ​ത്.

ത​മി​ഴ്‌​നാ​ടി​ന് 15 മ​ര​ങ്ങ​ള്‍ മു​റി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കു​ന്ന കേ​ര​ള പ്രി​ന്‍​സി​പ്പ​ല്‍ ചീ​ഫ് ക​ണ്‍​സ​ര്‍​വേ​റ്റ​ര്‍ ഓ​ഫ് ഫോ​റ​സ്​​റ്റ്​ (വൈ​ല്‍​ഡ് ലൈ​ഫ്) ബെ​ന്നി​ച്ച​ന്‍ തോ​മ​സ്​ ഒ​പ്പി​ട്ട ഉ​ത്ത​ര​വി​െന്‍റ പ​ക​ര്‍​പ്പാ​ണ്​ ത​മി​ഴ്​​നാ​ട്​ സ​ര്‍​ക്കാ​ര്‍ പു​റ​ത്തു​വി​ട്ട​ത്. ബേ​ബി ഡാം ​ശ​ക്തി​പ്പെ​ടു​ത്തു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ മു​ന്നോ​ടി​യാ​യാ​ണ്​ മ​രം​മു​റി​ച്ചു​മാ​റ്റു​ന്ന​തി​ന്​ ത​മി​ഴ്​​നാ​ട്​ അ​പേ​ക്ഷ ന​ല്‍​കി​യി​രു​ന്ന​ത്. മു​ല്ല​പ്പെ​രി​യാ​ര്‍ ഡാം ​സൈ​റ്റി​ലെ ത​മി​ഴ്‌​നാ​ട് പാ​ട്ട​ത്തി​നെ​ടു​ത്ത 40 സെന്‍റ്​ സ്ഥ​ല​ത്തെ 15 മ​ര​ങ്ങ​ള്‍ മു​റി​ച്ചു​നീ​ക്കാ​ന്‍ പെ​രി​യാ​ര്‍ ടൈ​ഗ​ര്‍ റി​സ​ര്‍​വ് ഈ​സ്​ റ്റ്​ ​ഡി​വി​ഷ​ന്‍ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റും ശി​പാ​ര്‍​ശ ചെ​യ്തു.

ഇ​രു​സം​സ്​​ഥാ​ന​ങ്ങ​ളും ത​മ്മി​ലു​ള്ള പാ​ട്ട​ക്ക​രാ​റി​ലെ അ​ഞ്ചാം വ​കു​പ്പ്​ പ്ര​കാ​രം പാ​ട്ട ഭൂ​മി​യി​ലെ മ​ര​ങ്ങ​ളും മ​റ്റും അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍​ക്കാ​യി വെ​ട്ടി​മാ​റ്റാ​ന്‍ പാ​ട്ട​ക്കാ​ര​നാ​യ ത​മി​ഴ്നാ​ടി​ന്​ അ​വ​കാ​ശ​മു​ണ്ട്. വ​ന​വി​ഭ​വ​ങ്ങ​ള്‍ പെ​രി​യാ​ര്‍ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​നു പു​റ​ത്തു കൊ​ണ്ടു​പോ​ക​രു​തെ​ന്നും വ്യ​വ​സ്​​ഥ​യു​ണ്ട്. ബെ​ന്നി​ച്ച​ന്‍ തോ​മ​സി​െന്‍റ ഉ​ത്ത​ര​വ്​ തേ​ക്ക​ടി പെ​രി​യാ​ര്‍ ഈ​സ്​​റ്റ്​ ഡി​വി​ഷ​ന്‍ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ (പ്രോ​ജ​ക്‌ട്​ ടൈ​ഗ​ര്‍) എ. ​പി. സു​നി​ല്‍ ബാ​ബു ന​വം​ബ​ര്‍ ആ​റി​ന് ത​മി​ഴ്‌​നാ​ട് ഉ​ദ്യോ​ഗ​സ്ഥ​നാ​യ തേ​നി ജി​ല്ല​യി​െ​ല ക​മ്ബം ഡ​ബ്ല്യു.​ആ​ര്‍.​ഡി എ​ക്‌​സി.​എ​ന്‍​ജി​നീ​യ​ര്‍ ജെ. ​സാം എ​ര്‍​വി​ന്​ കൈ​മാ​റി. ഇ​തി​ല്‍ 15 മ​ര​ങ്ങ​ളു​ടെ ഇ​ന​വും അ​തി​െന്‍റ സ​വി​ശേ​ഷ​ത​ക​ളും അ​നു​ബ​ന്ധ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഉ​ത്ത​ര​വി​െന്‍റ പ​ക​ര്‍​പ്പ് കേ​ര​ള ജ​ല​വി​ഭ​വ വ​കു​പ്പ് അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി​ക്കും വ​നം വ​ന്യ​ജീ​വി വ​കു​പ്പ് പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി​ക്കും അ​യ​ച്ചി​രു​ന്നു. ബേ​ബി ഡാ​മി​ന്​ താ​ഴെ​യു​ള്ള 23 മ​ര​ങ്ങ​ള്‍ മു​റി​ച്ചു​മാ​റ്റാ​ന്‍ 2021 ന​വം​ബ​ര്‍ അ​ഞ്ചി​ന്​ ത​മി​ഴ്​​നാ​ട്​ ന​ല്‍​കി​യ അ​പേ​ക്ഷ​യി​ന്‍​മേ​ല്‍ ഏ​ഴി​നാ​ണ്​ ത​മി​ഴ്​​നാ​ടി​െന്‍റ പാ​ട്ടാ​വ​കാ​ശം നി​ല​നി​ല്‍​ക്കു​ന്ന 40 സെന്‍റ്​ ഭൂ​മി​യി​ലെ 15 മ​ര​ങ്ങ​ള്‍ വെ​ട്ടി​മാ​റ്റാ​ന്‍ കേ​ര​ള വ​നം വ​കു​പ്പ്​ അ​നു​മ​തി ന​ല്‍​കി​യ​ത്.

Facebook Comments Box

By admin

Related Post