Sat. Apr 20th, 2024

പേമാരി, 4 മരണം  ,ഇടുക്കി ഡാം തുറന്നു, മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നേക്കും,  എറണാകുളത്ത് മണ്ണിടിഞ്ഞുവീണ് ലോറി ഡ്രൈവര്‍ മരിച്ചു,  കണ്ണൂരിലും തൃശൂരിലും വെള്ളക്കെട്ടില്‍ വീണ് രണ്ടു കുട്ടികള്‍ മരിച്ചു

By admin Nov 15, 2021 #hevy rain #mullapperiyar
Keralanewz.com

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ത്ത് ​ക​ന​ത്ത​ ​നാ​ശം​വി​ത​ച്ച്‌ ​തോ​രാ​തെ​ ​പെ​യ്യു​ന്ന​ ​മ​ഴ​യി​ല്‍​ ​തി​രു​വ​ന​ന്ത​പു​രം,​ ​എ​റ​ണാ​കു​ളം,​ ​ക​ണ്ണൂ​ര്‍,​ ​തൃ​ശൂ​ര്‍​ ​ജി​ല്ല​ക​ളി​ലാ​യി​ ​നാ​ലു​ ​ജീ​വ​നു​ക​ള്‍​ ​ന​ഷ്ട​മാ​യി.​ ​ജ​ല​നി​ര​പ്പ് ​ഉ​യ​ര്‍​ന്ന​തി​നെ​ ​തു​ട​ര്‍​ന്ന് ​ഇ​ടു​ക്കി​ ​ജ​ല​സം​ഭ​ര​ണി​യി​ല്‍​ ​ചെ​റു​തോ​ണി​ ​അ​ണ​ക്കെ​ട്ടി​ന്റെ​ ​മൂ​ന്നാം​ ​ന​മ്ബ​ര്‍​ ​ഷ​ട്ട​ര്‍​ 40​ ​സെ​ന്റീ​മീ​റ്റ​ര്‍​ ​ഉ​യ​ര്‍​ത്തി.​എ​ന്നി​ട്ടും​ ​ജ​ല​നി​ര​പ്പി​ല്‍​ ​കു​റ​വ് ​വ​ന്നി​ല്ല.​ ​ജ​ല​നി​ര​പ്പ് 141 അടി​ എത്തി​യതി​നാല്‍ ​ ​മു​ല്ല​പ്പെ​രി​യാ​ര്‍​ ​അ​ണ​ക്കെ​ട്ടും​ ​തു​റ​ന്നേ​ക്കും.​ ​സ്ഥി​തി​ഗ​തി​ക​ള്‍​ ​വി​ല​യി​രു​ത്താ​ന്‍​ ​ഇ​ന്ന​ലെ​ ​ജി​ല്ലാ​ ​ക​ള​ക്ട​ര്‍​മാ​രു​ടെ​ ​അ​ടി​യ​ന്ത​ര​യോ​ഗം​ ​വി​ളി​ച്ച​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ന്‍,മൂ​ന്നു​ ​ദി​വ​സം​ ​ശ​ക്ത​മാ​യ​ ​മ​ഴ​യ്ക്ക് ​സാ​ദ്ധ്യ​ത​ ​ഉ​ള്ള​തി​നാ​ല്‍​ ​അ​തീ​വ​ ​ജാ​ഗ്ര​ത​ ​തു​ട​ര​ണ​മെ​ന്ന് ​നി​ര്‍​ദ്ദേ​ശി​ച്ചു.

എ​റ​ണാ​കു​ളം​ ​ക​ള​മ​ശേ​രി​ ​അ​പ്പോ​ളോ​ ​ട​യേ​ഴ്സി​നു​ ​സ​മീ​പം​ ​മ​ണ്ണി​ടി​ഞ്ഞു​വീ​ണ് ​ലോ​റി​ ​‌​ഡ്രൈ​വ​ര്‍​ ​നെ​യ്യാ​റ്റി​ന്‍​ക​ര​ ​കൊ​ച്ചോ​ട്ടു​കോ​ണം​ ​ഉ​ദി​യ​ന്‍​കു​ള​ങ്ങ​ര​ ​പ​ന​വി​ള​ ​വീ​ട്ടി​ല്‍​ ​ത​ങ്ക​രാ​ജ് ​(72​)​ ​മ​രി​ച്ചു.​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ ​എ​ട്ടോ​ടെ​ ​ലോ​റി​ ​നി​റു​ത്തി​ ​പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ഴാ​ണ് ​മ​ണ്ണി​ടി​ഞ്ഞു​വീ​ണ​ത്.​ ​ക​ണ്ണൂ​ര്‍​ ​ഇ​രി​ക്കൂ​ര്‍​ ​പെ​ടയങ്കോട് ​ സ്വദേശി​ പാറമ്മല്‍ സാ​ജി​ദി​ന്റെ​ ​മ​ക​ന്‍​ ​നാലുവ​യ​സു​ള്ള​ അബൂബക്കര്‍ ​ന​സ​ല്‍​ ​മീന്‍ വളര്‍ത്തല്‍ വെ​ള്ള​ക്കെ​ട്ടി​ല്‍​ ​വീ​ണ് ​മ​രി​ച്ചു.​ ​മൂ​ന്നു​ ​ദി​വ​സം​ ​മു​മ്ബ് ​വീ​ട്ടി​ല്‍​ ​നി​ന്ന് ​കാ​ണാ​താ​യ​ ​കാ​ട്ടാ​ക്ക​ട​ ​പ​ശു​വ​ണ്ണ​റ​ ​സ്വ​ദേ​ശി​ ​ല​ളി​താ​ഭാ​യി​യു​ടെ​(72​)​ ​മൃ​ത​ദേ​ഹം​ ​ഇ​ന്ന​ലെ​ ​നെ​യ്യാ​റി​ല്‍​ ​പാ​ല​ക്ക​ട​വ് ​ഭാ​ഗ​ത്തു​നി​ന്ന് ​ക​ണ്ടെ​ത്തി.
ക​ര​ക​വി​ഞ്ഞൊ​ഴു​കി​യ​ ​തൃ​ശൂ​ര്‍​ ​പ​ട്ടേ​പ്പാ​ടം​ ​ആ​ന​ക്ക​ച്ചി​റ​ ​തോ​ട്ടി​ല്‍​ ​വീ​ണ് ​അ​ല​ങ്കാ​ര​ത്തു​പ​റ​മ്ബി​ല്‍​ ​ബെ​ന്‍​സി​ന്‍,​ ​ബെ​ന്‍​സി​ ​ദ​മ്ബ​തി​ക​ളു​ടെ​ ​ഏ​ക​ ​മ​ക​ന്‍​ ​ആ​രോം​ ​ഹെ​വ​ന്‍​ ​മ​രി​ച്ചു.​ ​മു​റ്റ​ത്ത് ​മാ​താ​വ് ​കു​ളി​പ്പി​ക്കാ​ന്‍​ ​എ​ണ്ണ​ ​തേ​യ്പ്പി​ക്കു​ന്ന​തി​നി​ടെ​ ​കു​ത​റി​ ​ഓ​ടി​യ​പ്പോ​ള്‍​ ​മ​ണ്ണി​ടി​ഞ്ഞ് ​തോ​ട്ടി​ല്‍​ ​വീ​ഴു​ക​യാ​യി​രു​ന്നു.​ ​ബെ​ന്‍​സി​ ​പി​ന്നാ​ലെ​ ​ചാ​ടി​യെ​ങ്കി​ലും​ ​ര​ക്ഷി​ക്കാ​നാ​യി​ല്ല.​ ​കൂ​റെ​ദൂ​രം​ ​ഒ​ഴു​കി​യ​ ​ബെ​ന്‍​സി​യെ​ ​അ​യ​ല്‍​ക്കാ​ര്‍​ ​ര​ക്ഷ​പെ​ടു​ത്തി.​ ​വൈ​കി​ട്ടാ​ണ് ​ഹെ​വ​ന്റെ​ ​മൃ​ത​ദേ​ഹം​ ​കി​ട്ടി​യ​ത്. എ​റ​ണാ​കു​ളം,​ ​ആ​ല​പ്പു​ഴ,​ ​തൃ​ശൂ​ര്‍,​ ​കോ​ട്ട​യം,​ ​പ​ത്ത​നം​തി​ട്ട,​ ​കൊ​ല്ലം​ ​ജി​ല്ല​ക​ളി​ലാ​ണ് ​ഇ​ന്ന​ലെ​ ​ക​ന​ത്ത​ ​മ​ഴ​ ​പെ​യ്ത​ത്.​ ​പ​ല​ ​ജി​ല്ല​ക​ളി​ലും​ ​ടൂ​റി​സം​ ​കേ​ന്ദ്ര​ങ്ങ​ളി​ല്‍​ ​സ​ന്ദ​ര്‍​ശ​ന​വി​ല​ക്ക് ​ഏ​ര്‍​പ്പെ​ടു​ത്തി.​ ​പ​ത്ത​നം​തി​ട്ട​യി​ല്‍​ ​ക​ല്ലേ​ലി,​ ​മു​റി​ഞ്ഞ​ക​ല്‍,​ ​കൊ​ടു​മ​ണ്‍,​ ​ഏ​നാ​ദി​മം​ഗ​ലം​ ​ഭാ​ഗ​ങ്ങ​ളി​ല്‍​ ​മ​ല​യി​ടി​ച്ചി​ലു​ണ്ടാ​യി.​ 11​ ​വീ​ടു​ക​ള്‍​ ​ഭാ​ഗി​ക​മാ​യി​ ​ത​ക​ര്‍​ന്നു.​ ​ആ​ള​പാ​യ​മി​ല്ല.​ ​ഇ​ടു​ക്കി​യില്‍ മ​ല​യോ​ര​ ​മേ​ഖ​ല​യി​ലേ​ക്കു​ള്ള​ ​രാ​ത്രി​കാ​ല​ ​യാ​ത്ര​ ​നി​രോ​ധി​ച്ചു.

86

ദുരിതാശ്വാസ ക്യാമ്ബ്

1974 പേരെ

മാറ്റിപാര്‍പ്പിച്ചു

589

കുടംബങ്ങള്‍

47

തലസ്ഥാനത്ത് മാത്രം

 ശബരിമലയില്‍ നിയന്ത്രണം

മണ്ഡലകാല തീര്‍ത്ഥാടനത്തിന് ഇന്നു നട തുറക്കുന്ന ശബരിമലയില്‍ അടുത്ത മൂന്നു, നാലുദിവസത്തേക്ക് ഭക്തരുടെ എണ്ണം നിയന്ത്രിക്കും. എണ്ണം ജില്ലാ ദുരന്ത നിവാരണ അതോറിട്ടി തീരുമാനിക്കും. നാളെ പുലര്‍ച്ചെ മുതലാണ് ഭക്തര്‍ക്ക് ദര്‍ശനം. പമ്ബാസ്നാനം അനുവദിക്കില്ല. മറ്റ് കുളിക്കടവുകളിലും ഇറങ്ങരുത്. നിലയ്ക്കലിലെ സ്പോട്ട് ബുക്കിംഗ് നിറുത്തും. എണ്ണം നിയന്ത്രിക്കാന്‍ വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തവര്‍ക്ക് തീയതി മാറ്റി നല്‍കും.

തുറന്ന മറ്റു ഡാമുകള്‍

കക്കി-ആനത്തോട്, മൂഴിയാര്‍, മണിയാര്‍, ചിമ്മിനി ഡാമുകള്‍. പീച്ചി ഡാമിന്റെ ഷട്ടറുകള്‍ ഒരിഞ്ചില്‍ നിന്ന് അഞ്ച് ഇഞ്ചായി ഉയര്‍ത്തി.

ബു​ധ​ന്‍ ​വ​രെ​ ​ശ​ക്ത​മാ​യ​ ​മഴ

സം​സ്ഥാ​ന​ത്ത് ​ബു​ധ​നാ​ഴ്ച​ ​വ​രെ​ ​ശ​ക്ത​മാ​യ​ ​മ​ഴ​ ​ല​ഭി​ക്കും.​ ​മ​ദ്ധ്യ,​ ​വ​ട​ക്ക​ന്‍​ ​ജി​ല്ല​ക​ളി​ല്‍​ ​ശ​ക്ത​മാ​യ​ ​മ​ഴ​യും​ ​തെ​ക്ക​ന്‍​ ​ജി​ല്ല​ക​ളി​ല്‍​ ​ഉ​ച്ച​യ്ക്കു​ശേ​ഷം​ ​ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ​ ​സാ​ധാ​ര​ണ​ ​മ​ഴ​യും.​ ​വ്യാ​ഴാ​ഴ്ച​യ്ക്കു​ശേ​ഷം​ ​മ​ഴ​ ​കു​റ​യും.​ ​ബം​ഗാ​ള്‍​ ​ഉ​ള്‍​ക്ക​ട​ലി​ല്‍​ ​ആ​ന്‍​ഡ​മാ​ന്‍​ ​ഭാ​ഗ​ത്ത് ​നി​ല​വി​ലു​ള്ള​ ​ന്യൂ​ന​മ​ര്‍​ദ്ദം​ ​ഇ​ന്ന് ​തീ​വ്ര​ ​ന്യൂ​ന​മ​ര്‍​ദ്ദ​മാ​കും.​ ​തു​ട​ര്‍​ന്ന് ​പ​ടി​ഞ്ഞാ​റ് ​ദി​ശ​യി​ല്‍​ ​സ​ഞ്ച​രി​ച്ചു​ ​വീ​ണ്ടും​ ​ശ​ക്തി​ ​പ്രാ​പി​ച്ച്‌ 18​ന് ​ആ​ന്ധ്രാ​ ​തീ​ര​ത്ത് ​ക​ര​യി​ല്‍​ ​പ്ര​വേ​ശി​ക്കും.​ ​വ​ട​ക്ക​ന്‍​ ​ത​മി​ഴ്നാ​ടി​നു​ ​മു​ക​ളി​ലും​ ​തെ​ക്കു​ ​കി​ഴ​ക്ക​ന്‍​ ​അ​റ​ബി​ക്ക​ട​ലി​ലും​ ​ച​ക്ര​വാ​ത​ച്ചു​ഴി​യും​ ​നി​ല​നി​ല്‍​ക്കു​ന്നു. ഇ​ന്നോ​ ​നാ​ളെ​യോ​ ​അ​റ​ബി​ക്ക​ട​ലി​ല്‍​ ​മ​റ്രൊ​രു​ ​ന്യൂ​ന​മ​ര്‍​ദ്ദ​വും​ ​രൂ​പ​പ്പെ​ട്ടേ​ക്കും.​ ​ശ​ക്ത​മാ​യ​ ​കാ​റ്റി​ന് ​സാ​ദ്ധ്യ​ത​യു​ള്ള​തി​നാ​ല്‍​ ​മ​ത്സ്യ​ബ​ന്ധ​നം​ ​പാ​ടി​ല്ല.​ ​ഉ​യ​ര്‍​ന്ന​ ​തി​ര​മാ​ല​യ്ക്കും​ ​ക​ട​ല്‍​ക്ഷോ​ഭ​ത്തി​നും​ ​സാ​ദ്ധ്യ​ത​യു​ള്ള​തി​നാ​ല്‍​ ​തീ​ര​ദേ​ശ​വാ​സി​ക​ള്‍​ ​അ​തീ​വ​ ​ജാ​ഗ്ര​ത​ ​പു​ല​ര്‍​ത്ത​ണം.

ഓ​റ​ഞ്ച് ​അ​ല​‌​ര്‍​ട്ട്
എ​റ​ണാ​കു​ളം,​തൃ​ശൂ​ര്‍,​ ​കോ​ഴി​ക്കോ​ട്,​ ​വ​യ​നാ​ട്,​ ​കാ​സ​ര്‍​കോ​ട്

യെ​ല്ലോ​ ​അ​ല​ര്‍​ട്ട്
ആ​ല​പ്പു​ഴ,​കോ​ട്ട​യം,​ഇ​ടു​ക്കി,​പാ​ല​ക്കാ​ട്,​മ​ല​പ്പു​റം

Facebook Comments Box

By admin

Related Post