Kerala News

സംസ്ഥാനത്തെ പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് വിവാഹിതയാകുന്നു; വരന്‍ ബ്ലോക്ക് പഞ്ചായത്തംഗം: രേഷ്മാ മറിയം റോയിയും വര്‍ഗീസ് ബേബിയും തമ്മിലുള്ള വിവാഹം ഡിസബര്‍ 26ന്

Keralanewz.com

കോന്നി: സംസ്ഥാനത്തെ പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് വിവാഹിതയാകുന്നു.

അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റായ രേഷ്മ മറിയം റോയിയാണ് വിവാഹിതയാകാന്‍ ഒരുങ്ങുന്നത്. വരന്‍ ആകട്ടെ സ്വന്തം പഞ്ചായത്ത് ഉള്‍പ്പെടുന്ന ബ്ലോക്ക് ഡിവിഷനിലെ അംഗമാണ്. രണ്ടുപേരും ഒരേ പാര്‍ട്ടിക്കാരുമാണ്. രാഷ്ട്രീയ പ്രവര്‍ത്തനത്തിനിടെയുള്ള കണ്ട് മുട്ടലിനിടെ ഇരുവരും വിവാഹം എന്ന തീരുമാനത്തിലേക്ക് എത്തുക ആയിരുന്നു.

അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റായ രേഷ്മ മറിയം റോയിയും കോന്നി ബ്ലോക്ക് പഞ്ചായത്തിലെ അരുവാപ്പുലം ഡിവിഷന്‍ അംഗമായ വര്‍ഗീസ് ബേബിയുമാണ് വിവാഹിതരാകുന്നത്. ഡിസംബര്‍ 26-ന് വൈകീട്ട് നാലിന് പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് ചടങ്ങുകള്‍.

ഇരുവരും സംസാരിച്ചശേഷം വീട്ടുകാരോട് വിവരം പറയുകയായിരുന്നു. എന്നാല്‍, പ്രണയമല്ലെന്നും രേഷ്മ പറഞ്ഞു. ഞായറാഴ്ച നിശ്ചയമായിരുന്നു. രേഷ്മ സിപിഎം. അരുവാപ്പുലം ലോക്കല്‍ കമ്മിറ്റിയംഗവും വര്‍ഗീസ് കോന്നി ഏരിയാ കമ്മിറ്റിയംഗവുമാണ്. രണ്ടുപേരും കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിലാണ് കന്നിയങ്കം ജയിച്ചത്. ജനസേവനത്തിന് ഇറങ്ങിയവര്‍ ജീവിതത്തിലും ഒന്നിക്കുമ്ബോള്‍ ഒപ്പം നിന്നവര്‍ക്കും അത് സന്തോഷമായി മാറുകയാണ്.

Facebook Comments Box