Sat. Apr 20th, 2024

തങ്കച്ചന് ഇനി കല്യാണനാള്‍ ; കല്യാണ ശേഷം ഒരുമിച്ച്‌ ആ ഫ്ലോറിലേക്ക് എത്തും; ആശംസകളുമായി തങ്കുവിന്റെ ആരാധകരും !

By admin Feb 23, 2022 #Thankachan #wedding
Keralanewz.com

സ്റ്റാര്‍മാജിക്ക് എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ ആരാധന നേടിയെടുത്ത താരമാണ് തങ്കച്ചന്‍ വിതുര.

ഷോയില്‍ നിന്നും വിട്ടു നിന്നതോടെയാണ് തങ്കച്ചന്റെ ആരാധക പിന്‍ബലം സോഷ്യല്‍ മീഡിയ സംസാരമായത്.

ഇപ്പോഴും തങ്കച്ചന് ആരാധകരില്‍ നിന്നുള്ള സ്നേഹത്തിന് ഒരു കുറവും സംഭവിച്ചിട്ടില്ല. ഇപ്പോള്‍ ഏഷ്യനെറ്റിലെയും മഴവില്‍ മനോരമയിലെയും ഷോകളില്‍ സജീവമാണ് തങ്കച്ചന്‍. കഴിഞ്ഞ ദിവസം പടം തരും പണം എന്ന എപ്പിസോഡില്‍ മത്സരാര്‍ത്ഥിയായി എത്തിയത് തങ്കച്ചനാണ്. അവതാരകന്‍ ജഗദീഷിന്റെ ചോദ്യങ്ങളോട് പ്രതികരിക്കവെ തന്റെ കല്യാണക്കാര്യത്തെ കുറിച്ച്‌ നടന്‍ സംസാരിക്കുകയുണ്ടായി.


എന്തുകൊണ്ടാണ് ഇത്രയും വര്‍ഷമായി കല്യാണം കഴിക്കാതിരുന്നത് എന്നായിരുന്നു ജഗദീഷിന്‍െ ചോദ്യം. അങ്ങനെ പ്രത്യേകിച്ച്‌ കാരണം ഒന്നും ഇല്ല എന്ന് തങ്കച്ചന്‍ വ്യക്തമാക്കി. കല്യാണം കഴികാതെ നിന്ന്, നിന്ന് ഇവിടെ വരെയായി എന്നാണ് തങ്കച്ചന്‍ പറയുന്നത്.

ഇനി കല്യാണം കഴിക്കാന്‍ തങ്കച്ചന്‍ ആലോചിക്കുന്നുണ്ടത്രെ. കല്യാണം കഴിച്ച്‌ കുടുംബമായി ജീവിക്കാനൊക്കെ ഇപ്പോള്‍ തോന്നുന്നുണ്ട്. പറ്റിയ ഒരു പെണ്‍കുട്ടിയെ കിട്ടിയാല്‍ ഉടന്‍ വിവാഹം ഉണ്ടാവും എന്നാണ് നടന്‍ പറഞ്ഞത്. കല്യാണം കഴിഞ്ഞാല്‍ ഞങ്ങള്‍ ഒരുമിച്ച്‌ പടം തരും പണം ഷോയില്‍ വരും എന്നും തങ്കു പറയുന്നു. തങ്കച്ചന് പണ്ട് ഒരു കാമുകി ഉണ്ടായിരുന്നു എന്ന് ഷോയില്‍ തങ്കച്ചനൊപ്പം എത്തിയ സുഹൃത്തുക്കള്‍ പറഞ്ഞു.

വിവാഹം ചെയ്യാന്‍ പോകുന്ന കുട്ടിയ്ക്ക് വേണ്ട ക്വാളിറ്റികളെ കുറിച്ചായിരുന്നു ജഗദീഷിന്റെ അടുത്ത ചോദ്യം. കാണാന്‍ വലിയ സൗന്ദര്യം ഒന്നും വേണം എന്ന് നിര്‍ബന്ധമില്ലത്രെ. പക്ഷെ വിദ്യാഭ്യാസം ഉണ്ടായിരിക്കണം. എനിക്ക് വിദ്യാഭ്യാസം കുറവാണ്. അതുകൊണ്ട് വിവാഹം ചെയ്യുന്ന പെണ്‍കുട്ടിയ്ക്ക് എങ്കിലും അല്പം വിദ്യാഭ്യാസം വേണം. എന്നാല്‍ മാത്രമേ ഭാവി തലമുറയ്ക്ക് അത് പകര്‍ന്ന് നല്‍കാന്‍ സാധിയ്ക്കൂ എന്നാണ് തങ്കച്ചന്‍ പറയുന്നത്.

സ്‌കൂള്‍ കാലഘട്ടം മുതലേ പാട്ടിലും അഭിനയത്തിലും എല്ലാം താത്പര്യമുള്ള തങ്കച്ചന്‍ വിതുര ഗായകനായിട്ടാണ് കരിയര്‍ ആരംഭിച്ചത്. പിന്നീട് കോമഡി സ്‌കിറ്റുകളിലൂടെ ശ്രദ്ധ നേടി. കോമഡി സ്റ്റാര്‍സ് ആണ് തങ്കച്ചന്റെ ആഗോളതല വളര്‍ച്ചയ്ക്ക് കാരണമായത്. ഗോള്‍ഡന്‍ ജൂബിലി, കഥ തുടരുന്നു പോലുള്ള സിനിമകളിലും തങ്കച്ചന്‍ അഭിനയിച്ചിട്ടുണ്ട്.

ഷോയുടെ വീഡിയോ വൈറലായതോടെ തങ്കച്ചനെ സ്നേഹിക്കുന്നവര്‍ പ്രാര്‍ത്ഥനയും ആശംസകളും നേര്‍ന്നു രംഗത്തുവരുന്നുണ്ട്. ഇത്രയും നല്ല മനസുള്ള തങ്കച്ചന് ഉറപ്പായും നല്ലൊരു കൂട്ട് കിട്ടും എന്നും തങ്കച്ചന്റെ ആഗ്രഹം പോലെ ഒരു കുടുംബം എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ സാധിക്കും എന്നെല്ലാം ആണ് കമെന്റുകള്‍.

Facebook Comments Box

By admin

Related Post