Sat. Apr 27th, 2024

ഒമിക്രോൺ ഇന്ത്യയിലും സ്ഥിരീകരിച്ചു ; രോ​ഗബാധ രണ്ട് പേർക്ക്

By admin Dec 2, 2021 #news
Keralanewz.com

ഡൽഹി: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ഇന്ത്യയിലും സ്ഥിരീകരിച്ചു. കർണാടകയിൽ നിന്നുള്ള രണ്ട് പേർക്കാണ് രോ​ഗബാധ സ്ഥിരീകരിച്ചത്. 66 വയസ്സും 46 വയസ്സുമുള്ള രണ്ട് പുരുഷന്മാര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചതെന്നും ആശങ്കയുടെ സാഹചര്യമില്ലെന്നും കേന്ദ്ര ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കി

പത്ത് പേരുടെ പരിശോധനഫലം കൂടി പുറത്ത് വരാനുണ്ട്. ഇവരുമായി സമ്പര്‍ക്കത്തില്‍ ഉള്ള എല്ലാവരും നിരീക്ഷണത്തിലാണ്

Facebook Comments Box

By admin

Related Post