20 ദിവസത്തിനിടെ രാജ്യത്ത് ഇന്ധന വില വർധിച്ചത് 11 തവണ; രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി
രാജ്യത്ത് ഇന്ധനവില വീണ്ടും വർധിച്ചു. പെട്രോളിനും 29 പൈസയും, ഡീസലിന് 30 പൈസയുമാണ് വർധിച്ചത്. ഇതോടെ കൊച്ചിയിലെ ഇന്നത്തെ പെട്രോൾ വില 97 രൂപ 32 പൈസയും ഒരു ലിറ്റർ ഡീസലിന് ഇന്ന് 93 രൂപ 71പൈസയുമായി.
ഈമാസം 20 ദിവസത്തിനിടെ രാജ്യത്ത് ഇന്ധന വില വർധിച്ചത് 11 തവണയാണ്.
കൊവിഡും ലോക്ക്ഡൗണും മൂലം ജനങ്ങൾ കനത്ത പ്രതിസന്ധിയിലായ സമയത്താണ് ഇരുട്ടടിയായി ഇന്ധനവില കുതിച്ചുയരുന്നത്.
Facebook Comments Box