Thu. Mar 28th, 2024

രാജ്യത്ത് ഒമിക്രോൺ കേസുകൾ വർധിച്ചതോടെ കേരളം ഉൾപ്പെടെ പത്ത് സംസ്ഥാനങ്ങൾക്ക് നിർദേശവുമായി കേന്ദ്രസർക്കാർ

By admin Dec 12, 2021 #news
Keralanewz.com

ന്യൂഡൽഹി: രാജ്യത്ത് ഒമിക്രോൺ കേസുകൾ വർധിച്ചതോടെ കേരളം ഉൾപ്പെടെ പത്ത് സംസ്ഥാനങ്ങൾക്ക് നിർദേശവുമായി കേന്ദ്രസർക്കാർ. ടിപിആർ ഉയർന്ന ജില്ലകളിൽ നിയന്ത്രണം കടുപ്പിക്കാൻ ആരോഗ്യ മന്ത്രാലയം നിർദേശം നൽകി.

ടി​പി​ആ​ർ കൂ​ടി​യ ജി​ല്ല​ക​ളി​ൽ രാ​ത്രി​കാ​ല ക​ർ​ഫ്യൂ, ആ​ൾ​ക്കൂ​ട്ട നി​യ​ന്ത്ര​ണം, തു​ട​ങ്ങി​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ നി​ർ​ദേ​ശം. ടി​പി​ആ​ർ ഉ​യ​ർ​ന്ന 27 ജി​ല്ല​ക​ളി​ൽ കേ​ര​ള​ത്തി​ലെ ഒ​മ്പ​ത് ജി​ല്ല​ക​ളു​മു​ണ്ട്.

കോ​ട്ട​യം, വ​യ​നാ​ട്, ഇ​ടു​ക്കി, കൊ​ല്ലം , എ​റ​ണാ​കു​ളം, ക​ണ്ണൂ​ർ, തൃ​ശൂ​ർ, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ ജി​ല്ല​ക​ളാ​ണ് പ​ട്ടി​ക​യി​ൽ ഉ​ള്ള​ത്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ക്കാ​ത്ത​ത് അ​പ​ക​ടം വി​ളി​ച്ചു​വ​രു​ത്തു​മെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ഓ​ർ​മ്മി​പ്പി​ച്ചു.

അ​തേ​സ​മ​യം രാ​ജ്യ​ത്ത് ഒ​മി​ക്രോ​ൺ കേ​സു​ക​ൾ 33 ആ​യി ഉ​യ​ർ​ന്നു. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ കൂ​ടു​ത​ൽ പേ​രും മ​ഹാ​രാ​ഷ്ട്ര​യി​ൽ ആ​ണ്. 17 പേ​രി​ൽ ഒ​മി​ക്രോ​ൺ ക​ണ്ടെ​ത്തി​യ​തോ​ടെ മ​ഹാ​രാ​ഷ്ട്ര​യി​ല്‍ കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ് സ​ർ​ക്കാ​ർ.

മ​ഹാ​രാ​ഷ്ട്ര കൂ​ടാ​തെ രാ​ജ​സ്ഥാ​ൻ, ഡ​ൽ​ഹി, ഗു​ജ​റാ​ത്ത്, ക​ർ​ണാ​ട​ക എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഒ​മി​ക്രോ​ൺ ക​ണ്ടെ​ത്തി​യ​ത്

Facebook Comments Box

By admin

Related Post