Fri. Apr 19th, 2024

ഒടുവില്‍ വേദന സഹിച്ചു ടാറ്റു ചെയ്യാന്‍ ഭാര്യ സമ്മതിച്ചു!! ഒരേയൊരു കണ്ടീഷന്‍, ടാറ്റൂ ചെയ്തെന്നു അറിയാന്‍ പാടില്ല: വേദന സഹിച്ച്‌ ടാറ്റു ചെയ്തു: വൈറലായി റോണ്‍സണ്‍ വിന്‍സെന്റെയും ഭാര്യയുടെയും ടാറ്റൂ വീഡിയോ

By admin Dec 12, 2021 #news
Keralanewz.com

സീത, ഭാര്യ, അരയന്നങ്ങളുടെ വീട് തുടങ്ങിയ പരമ്ബരകളിലൂടെ മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയനായ നടനാണ് റോണ്‍സണ്‍ വിന്‍സെന്റ്.

താരം പ്രേക്ഷകരുടെ ഇടയില്‍ വില്ലനായാണ് ചുവടുറച്ചതെങ്കിലും. എല്ലാ ടെലിവിഷന്‍ ആരാധകര്‍ക്കും നടനോട് പ്രത്യേകമൊരു ഇഷ്ട്ടമുണ്ട്.

ബാലതാരമായി തിളങ്ങിയ ബേബി നീരജയാണ് റോണ്‍സന്റെ ജീവിതസഖി. അന്ന് നീരജ ബാലതാരമായിരുന്നുവെങ്കിലും ഇന്ന് ഡോക്ടറാണ്. ഇരുവരും സമൂഹമാധ്യമങ്ങളിലും സജീവമാണ്. ഇപ്പോഴിതാ, റോണ്‍സണ്‍ തന്റെ ടാറ്റു വിശേഷങ്ങള്‍ പങ്കിട്ടിരിക്കുകയാണ്.

നീരജയും റോണ്‍സനും ടാറ്റൂ ചെയ്ത വീഡിയോ യുട്യൂബ് ചാനലിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. എ പ്പോഴും സാരി ഉടുത്ത് നടക്കുന്ന തനിക്ക് ട്രഡീഷണലായ ടാറ്റു വേണമെന്നതായിരുന്നു നീരജയുടെ നിര്‍ബന്ധം. അങ്ങനെ, വേദന സഹിച്ചാണ് ഭാര്യ സമ്മതിച്ചതെന്ന് റോണ്‍സണ്‍ പറയുന്നുണ്ട്.

ഇനി ജീവിതത്തില്‍ പൊട്ട് വാങ്ങിക്കുകയും വേണ്ട തൊടുകയും വേണ്ട. ഒരു പെര്‍മനന്റ് പൊട്ട്. ഇനി ജീവിതത്തില്‍ മൈലാഞ്ചി ഇടുകയും വേണ്ട. കൈയില്‍ എപ്പോഴും ടാറ്റു മൈലാഞ്ചി എന്നുമായിരുന്നു റോണ്‍സണ്‍ കുറിച്ചത്.

നിമിഷനേരംകൊണ്ടുതന്നെ റൊണ്‍സന്റെയും ഭാര്യയുടെയും ടാറ്റൂ ചെയ്യുന്ന വീഡിയോ വൈറലാവുകയായിരുന്നു. കൈയ്യിലും മുഖത്തുമായിരുന്നു നീരജയ്ക്ക് ടാറ്റു ചെയ്തത്. നെറ്റിയില്‍ വലിയൊരു പൊട്ടായി ടാറ്റു ചെയ്തിരുന്നു. മൈലാഞ്ചി ഡിസൈനായാണ് കൈയ്യില്‍ ടാറ്റു ചെയ്തത്. ഷോള്‍ഡറിലും കൈയ്യിലുമായാണ് റോണ്‍സന്റെ ടാറ്റു. ഒരു കൈയ്യില്‍ പേരും ടാറ്റുവായെഴുതിയിരുന്നു. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെയായി സ്‌നേഹം അറിയിച്ചെത്തിയത്.

ഭാര്യ ഇപ്പോള്‍ കൈയ്യില്‍ നീരും വെച്ച്‌ പൊക്കി പിടിച്ചിരിപ്പുണ്ടെന്നും റോണ്‍സണ്‍ വിഡിയോയില്‍ പറഞ്ഞിരുന്നു. ടാറ്റു ഡിസൈന്‍ വെച്ച്‌ നോക്കുന്നതും ചെയ്യുന്നതിന്റെയുമെല്ലാം ദൃശ്യങ്ങള്‍ കൃത്യമായി അദ്ദേഹം കാണിച്ചിരുന്നു. 15 വര്‍ഷങ്ങള്‍ക്കു മുമ്ബാണ് എന്റെ ആദ്യത്തെ ടാറ്റു ചെയ്യുന്നത്. പിന്നീട് ഷൂട്ടിംങും ഷോകളും ഒക്കെയായി തിരക്കോട് തിരക്ക്. ടാറ്റു ചെയ്തവര്‍ക്ക് അറിയാം ചെയ്തു കഴിഞ്ഞാല്‍ കുട്ടികളെ പോലെ കൊണ്ട് നടക്കണം. നനയരുത് തൊടരുത്. ഉറക്കത്തില്‍ ഒന്ന് ചൊറിഞ്ഞാല്‍ തീര്‍ന്നു.

അതുകൊണ്ട് തന്നെ ഒരുപാടു വര്‍ഷങ്ങളായി ഒരിടവേള കിട്ടാനുള്ള കാത്തിരുപ്പിലായിരുന്നു. അത് മാത്രമല്ല, വലിയ റിസ്ക് എടുത്തു ചെയ്യുന്ന ഒരു കാര്യമല്ലേ. ഇനി മാറ്റാന്‍ പറ്റില്ലല്ലോ. അതിനു നല്ല ഒരു ടാറ്റു ആര്‍ട്ടിസ്റ്റും വേണം ഒരു നല്ല ഡിസൈനും വേണം.

ആ തിരച്ചിലുകള്‍ക്കൊടുവില്‍ അഖിലിനെയും കണ്ടെത്തി. ഒരു നല്ല ഡിസൈനും കിട്ടി. ചെയ്യുമ്ബോള്‍ ആഗ്രഹമുള്ള കുറെ ടാറ്റൂകള്‍ ഒരുമിച്ചു ചെയ്യാമെന്ന് തന്നെ തീരുമാനിച്ചു.ഇനി ഒരു ടാറ്റു ചെയേണ്ടി വരരുത്. മറ്റൊന്നും കൊണ്ടല്ല ഇതുണക്കി എടുക്കാന്‍ ഉള്ള കാത്തിരുപ്പു.

പിന്നെ ഒറ്റയടിക്ക് വേദനയെല്ലാം തീരുമല്ലോ. ഞാന്‍ ഇങ്ങനെ ചെയ്തുകൊണ്ടിരിക്കുന്നത് കണ്ടപ്പോള്‍ ഭാര്യക്കൊരു സംശയം. ഇത് ഇത്ര എളുപ്പാണോ എന്ന്.. അങ്ങനെ ഞാന്‍ മാത്രം വേദന സഹിച്ചാല്‍ പോരല്ലോ. ഭാര്യക്കും കൊടുത്തു ചെറിയ ഒരു ഡിസൈന്‍ . ആളിപ്പോ കൈയും പൊക്കിപിടിച്ചു കൈയില്‍ നീരും വച്ച്‌ ഇരുപ്പാണെന്നും റോണ്‍സണ്‍ കുറിച്ചിരുന്നു.

ഒരുപാട് കാലത്തെ കാത്തിരിപ്പിനൊടുവിലായാണ് അഖിലിനെ കണ്ടെത്തിയത്. മലയാളിയും കണ്ണൂരുകാരനുമായ അഖിലാണ് റോണ്‍സണും നീരജയ്ക്കും ടാറ്റു ചെയ്തത്. വ്യത്യസ്തമായൊരു ടാറ്റു വേണമെന്നാണ് അഖിലിനോട് പറഞ്ഞത്. മോസ്റ്റ് പവര്‍ഫുളായിട്ടുള്ള ആനിമലിന്റെ രൂപം വേണമെന്ന് പറഞ്ഞു.

സിംഹത്തിന് കൊമ്ബും ചിറകും വെച്ചാല്‍ അതായിരിക്കും ലോകത്തെ ഏറ്റവും പവര്‍ഫുളായിട്ടുള്ള ആനിമല്‍ എന്നാണ് അഖില്‍ പറഞ്ഞത്. അങ്ങനെയാണ് ഈ ഡിസൈന്‍ ചെയതതെന്നും റോണ്‍സണ്‍ വിശദീകരിച്ചിരുന്നു.

മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്യുന്ന രാക്കുയില്‍ പരമ്ബരയില്‍ അഭിനയിച്ച്‌ വരികയായിരുന്നു താരം. ഈ ഇടയ്ക്കായിരുന്നു സീരിയലില്‍ നിന്നും പിന്മാറിയത്. സീരിയലില്‍ തന്റെ കഥാപാത്രത്തിന്റെ പ്രാധാന്യം കുറഞ്ഞതുകൊണ്ടാണ് പിന്മാറിയതെന്നും റോണ്‍സണ്‍ വിന്‍സെന്റ് അന്ന് വ്യക്തമാക്കിയിരുന്നു

Facebook Comments Box

By admin

Related Post