Sat. Apr 20th, 2024

18 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും വാക്‌സിന്‍, പുതിയ വാക്‌സിന്‍ നയം ഇന്നുമുതല്‍

By admin Jun 21, 2021 #news
Keralanewz.com

രാജ്യത്ത് പുതിയ വാക്‌സിന്‍ നയം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. നയപ്രകാരം 18 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും ഇന്ന് മുതല്‍ വാക്‌സിന്‍ ലഭ്യമാകും. രോഗവ്യാപനം, ജനസംഖ്യ, കാര്യക്ഷമമായ വാക്‌സിന്‍ വിതരണം തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനങ്ങള്‍ക്കുള്ള വാക്‌സിന്‍ ക്വാട്ട നിശ്ചയിക്കുക. വാക്‌സിനേഷനായി കേന്ദ്രം 75 ശതമാനം വാക്‌സിന്‍ സംഭരിച്ച്‌ സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി നല്‍കും

കേന്ദ്രസര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ തന്നെയാണ് വാക്‌സിന്‍ വിതരണം ചെയ്യുക. ഇതുവരെ രാജ്യത്ത് 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കായിരുന്നു വാക്‌സിന്‍ സൗജന്യമായി ലഭിച്ചിരുന്നത്. കൊവിഷീല്‍ഡിന് 780 രൂപയും കൊവാക്‌സിന് 1,410 രൂപയും സ്പുടിനിക് വാക്‌സിന് 1,145 രൂപയുമാണ് സ്വകാര്യ ആശുപത്രികള്‍ക്ക് ഈടാക്കുവാന്‍ സാധിക്കുക. വര്‍ഷാവസാനത്തോടെ സമ്ബൂര്‍ണ വാക്‌സിനേഷന്‍ ലക്ഷ്യം വയ്ക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.

Facebook Comments Box

By admin

Related Post