യോഗ ചെയ്യുന്ന ദിവസം ശരീരത്തിനും മനസ്സിനും രാഷ്ട്രീയപ്രവർത്തനത്തിനും നല്ല ഫലങ്ങളുണ്ടാക്കുമെന്ന്; കേരളാ കോൺഗ്രസ്സ് (എം) ചെയർമാൻ ജോസ് കെ മാണി

Spread the love
       
 
  
    

പാലാ : യോഗ ചെയ്യുന്ന ദിവസം ശരീരത്തിനും മനസ്സിനും മാത്രമല്ല രാഷ്ട്രീയപ്രവർത്തനത്തിനും നല്ല ഫലങ്ങളുണ്ടാക്കുമെന്ന വിശ്വാസക്കാരനാണ് കേരളാ കോൺഗ്രസ്സ് (എം) ചെയർമാൻ ജോസ് കെ.മാണി. 15 വർഷങ്ങൾക്കുമുമ്പാണ് യോഗ ചെയ്യാൻ തുടങ്ങിയത്. മുഴുവൻസമയ പ്രവർത്തനം കേരളത്തിലാക്കിയപ്പോൾ പാർട്ടി ചെയർമാന്റെ തിരക്കിൽ ചില ദിവസങ്ങളിൽ യോഗ മുടങ്ങുന്നതിൽ ദുഃഖമുണ്ട്.
മുമ്പ് ഡൽഹിയിലായിരുന്നപ്പോൾ രാവിലെ കൃത്യസമയത്ത് യോഗ ചെയ്യുമായിരുന്നു.
ശ്വാസവ്യായാമങ്ങളും സൂര്യനമസ്‌കാരവുമാണ് കുടുതൽ ചെയ്യുന്നത്. ഇവ ചെയ്യുന്ന ദിവസങ്ങളിലെ എല്ലാ പ്രവർത്തനങ്ങളിലും നല്ല ഫലമുണ്ടാകുന്നുണ്ടെന്ന് ജോസ് കെ.മാണി പറഞ്ഞു. എല്ലാം ഫലപ്രദമായി നിർവഹിക്കാൻ സാധിക്കും. മനസ്സിനും ശരീരത്തിനും നല്ല ആരോഗ്യം തോന്നും.
യോഗ ചെയ്യാനായി തുടങ്ങുമ്പോഴായിരിക്കും lപാർട്ടി പ്രവർത്തകരും ജനങ്ങളും വിവിധ വിഷയങ്ങൾക്ക് പരിഹാരം തേടിയെത്തുന്നത്. അങ്ങനെയുള്ള ദിവസങ്ങളിൽ യോഗ മുടങ്ങുന്നതിൽ വിഷമമുണ്ട്.
പക്ഷേ, ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നത് വലിയ കാര്യമാണല്ലോ. സ്വന്തം താത്പര്യപ്രകാരമാണ് യോഗ ചെയ്തുതുടങ്ങിയത്. പിന്നീട് ചില ആചാര്യന്മാരുടെ അടുത്തെത്തി പഠനം ചെറിയതോതിൽ നടത്തിയിരുന്നു. യോഗ ചെയ്യാൻ
കൂടുതൽ സമയം കണ്ടെത്താൻ ശ്രമിക്കുന്നുണ്ട്. കൂടുതൽ പഠിക്കാനും ശ്രമം നടത്തുകയാണ്.

Facebook Comments Box

Spread the love