Fri. May 3rd, 2024

വിശ്വസുന്ദരി പട്ടം ഇന്ത്യയുടെ ഹർണാസ് സന്ധുവിന് ; നേട്ടം 21-ാം വയസിൽ

By admin Dec 13, 2021 #news
Keralanewz.com

ന്യൂഡൽഹി: ഇന്ത്യയുടെ ഹർണാസ് സന്ധുവിനെ മിസ് യൂണിവേഴ്സ് ആയി തെരഞ്ഞെടുത്തു. സുസ്മിത സെന്നിനും ലാറാ ദത്തയ്ക്കും ശേഷം 2021 ലാണ് വിശ്വസുന്ദരി പട്ടം ഇന്ത്യയിലേക്ക് വീണ്ടും എത്തുന്നത്. ചണ്ഡീഗഡ് സ്വദേശിയാണ് ഹർണാസ്.  2019ല്‍ മിസ് ഇന്ത്യ ആയിരുന്നു.

ഹര്‍നാസിൻ്റെ ഈ നേട്ടം ഇരുപത്തൊന്നാം വയസിലാണ്. 21 വർഷത്തിന് ശേഷമാണ് ഇന്ത്യൻ സ്വദേശിനിക്ക് വിശ്വസുന്ദരി പട്ടം ലഭിക്കുന്നത്. ഇസ്രായേലിൽ നടന്ന മത്സരത്തിൽ പരാഗ്വേയെയും ദക്ഷിണാഫ്രിക്കയേയും തള്ളിയാണ് ഇന്ത്യ പദവി സ്വന്തമാക്കിയത്

Facebook Comments Box

By admin

Related Post