Kerala News

കെ.എസ്.ആര്‍.ടി.സി ബസില്‍ ജീവനക്കാരുടെ ബാഗില്‍ മദ്യം; ഡ്രൈവറും കണ്ടക്ടറും ഓടി രക്ഷപ്പെട്ടു

Keralanewz.com

ആലപ്പുഴ: കൊല്ലൂര്‍ മൂകാംബിക സര്‍വീസ് കഴിഞ്ഞെത്തിയ കെ.എസ്.ആര്‍.ടി.സി ആലപ്പുഴ ഡിപ്പോയിലെ സൂപ്പര്‍ ഡീലക്സ് ബസില്‍ ജീവനക്കാരുടെ ബാഗില്‍നിന്ന് രേഖകളില്ലാതെ 3.5 ലിറ്റര്‍ വിദേശനിര്‍മിത മദ്യം പിടിച്ചെടുത്തു. കെ.എസ്.ആര്‍.ടി.സി വിജിലന്‍സ് വിഭാഗത്തിന്റെ മിന്നല്‍ പരിശോധനയിലാണിത്.

പരിശോധനാ വിവരം അറിഞ്ഞതും ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടു.ഡ്രൈവര്‍ കം കണ്ടക്ടര്‍മാരായ പി.ജെ. ഡിക്സണ്‍, എ. ചന്ദ്രന്‍ എന്നിവര്‍ക്കെതിരേ എക്സൈസ് അബ്കാരി ആക്ട് പ്രകാരം കേസെടുത്തു. ബസില്‍ ഇവരുടെ ബാഗില്‍ കണ്ടെടുത്ത മദ്യം എക്സൈസ് ആലപ്പുഴ റേഞ്ച് ഇന്‍സ്പെക്ടര്‍ക്കു കൈമാറി.

ഇന്നലെ പകല്‍ പതിനൊന്നിനായിരുന്നു പരിശോധന. ജീവനക്കാര്‍ കളക്ഷന്‍ കൗണ്ടറില്‍ അടയ്ക്കുകയായിരുന്നു ഈ സമയം. പരിശോധനയെക്കുറിച്ച് അറിഞ്ഞതും സംഘത്തിന്റെ കണ്ണ് വെട്ടിച്ച് ഇരുവരും ഓടി

Facebook Comments Box