Thu. Apr 25th, 2024

തമിഴ്നാട്ടിൽ റോഡ് അപകടത്തിൽപ്പെടുന്നവർക്ക് സൗജന്യ ചികിത്സ പ്രഖ്യാപിച്ച് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ

By admin Dec 21, 2021 #news
Keralanewz.com

ചെന്നൈ: തമിഴ്നാട്ടിൽ റോഡ് അപകടത്തിൽപ്പെടുന്നവർക്ക് സൗജന്യ ചികിത്സ പ്രഖ്യാപിച്ച് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. പരിക്കേറ്റവർക്ക് ആദ്യ 48 മണിക്കൂർ സമയത്തെ ചികിത്സയാണ് സൗജന്യമായി നൽകുക. ‘എൻ ഉയിർ കാപ്പോൻ’ എന്നാണ് പദ്ധതിയുടെ പേര്.

സം​സ്ഥാ​ന​ത്തെ 609 ആ​ശു​പ​ത്രി​ക​ളി​ലാ​ണ് ഈ ​ചി​കി​ത്സ ല​ഭ്യ​മാ​കു​ക. ഇ​തി​ൽ 408 സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളും 201 സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളും ഉ​ൾ​പ്പെ​ടും. അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​വ​ർ​ക്ക് സു​വ​ർ​ണ മ​ണി​ക്കൂ​റി​ൽ ചി​കി​ത്സ ന​ൽ​കു​ന്ന​തി​നും വി​ല​യേ​റി​യ മ​നു​ഷ്യ ജീ​വ​ൻ ര​ക്ഷി​ക്ക​ലു​മാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യം വെ​യ്ക്കു​ന്ന​ത്.

തമിഴ്നാട് സ​ന്ദ​ർ​ശി​ക്കു​ന്ന​വ​ർ​ക്കും ഈ ​സൗ​ജ​ന്യ ചി​കി​ത്സ ല​ഭ്യ​മാ​ണ്. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​വ​ർ​ക്ക് പ​ര​മാ​വ​ധി ഒ​രു ല​ക്ഷം രൂ​പ വ​രെ പ​രി​ര​ക്ഷ ല​ഭി​ക്കും. കൂ​ടാ​തെ മു​ഖ്യ​മ​ന്ത്രി​യു​ടെ സ​മ​ഗ്ര ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​യു​ടെ (CMCHIS) ഗു​ണ​ഭോ​ക്താ​ക്ക​ളും അം​ഗ​ങ്ങ​ള​ല്ലാ​ത്ത​വ​രും പു​തി​യ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടും.

CMCHISന്‍റെ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് അ​തേ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തു​ട​രാ​ൻ അ​നു​വ​ദി​ക്കു​മെ​ന്നും ഈ ​പ​ദ്ധ​തി​യി​ലോ ഏ​തെ​ങ്കി​ലും ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​യി​ലോ ഉ​ൾ​പ്പെ​ടാ​ത്ത​വ​ർ​ക്ക് അ​വ​രു​ടെ ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ട ശേ​ഷം സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ സൗ​ജ​ന്യ​മാ​യി ചി​കി​ത്സ ന​ൽ​കു​മെ​ന്നും ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു

Facebook Comments Box

By admin

Related Post