മലയാളി ആരോഗ്യപ്രവര്‍ത്തകയ്ക്ക് ഗോള്‍ഡന്‍ വിസ നല്‍കി യുഎഇയുടെ ആദരം
കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളിലെ മികവിന് ആദരമായി മലയാളി ആരോഗ്യപ്രവര്‍ത്തകയ്ക്ക് ഗോള്‍ഡന്‍ വിസ നല്‍കി യുഎഇ സര്‍ക്കാര്‍!!
ഈ നേട്ടം കൈവരിച്ചത് എറണാകുളം പെരുമ്ബാവൂര്‍ സ്വദേശിനി ഡോക്ടര്‍ നീനുമോളാണ്.
കോവിഡ് പ്രവര്‍ത്തനത്തിന്റെ പേരില്‍ ഒരു ആരോഗ്യപ്രവര്‍ത്തകയ്ക്ക് യുഎഇ ഗോള്‍ഡന്‍ വിസ നല്‍കുന്നത് ഇതാദ്യമായാണ്.അബുദാബി സര്‍ക്കാര്‍ ആരോഗ്യമേഖലയില്‍ കോവിഡ് പ്രതിരോധരംഗത്ത് നടത്തിയ മുന്നണിപ്രവര്‍ത്തനങ്ങളുടെ അംഗീകരമായിട്ടാണ് ഈ ആദരവ്. കണ്ണൂര്‍ ഗവണ്മെന്റ് മെഡിക്കല്‍ കോളേജില്‍ നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയ ഡോക്ടര്‍ നീനുമോള്‍ ചെന്നൈ അപ്പോളോ ഹോസ്പിറ്റലില്‍ നിന്ന് ഫാമിലി മെഡിസിനില്‍ ബിരുദാനന്തര ബിരുദവും നേടി. ഇപ്പോള്‍ അബുദാബി സര്‍ക്കാര്‍ ആരോഗ്യവകുപ്പില്‍ ജോലി ചെയ്യുന്നതോടൊപ്പം ഇംഗ്ലണ്ടില്‍ നിന്ന് എംആര്‍സിപിയും ചെയ്തുകൊണ്ടിരിക്കുന്നു.പെരുമ്പാവൂര്‍ വല്ലം റയോണ്‍പുരം പുത്തിരി പി കെ കൊച്ചുണ്ണിയുടെ മകളാണു ഡോക്ടര്‍ നീനു മോള്‍..