Kerala News

രാജ്യസഭാ അംഗമായി തിരഞ്ഞെടുക്കപ്പെട്ട കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി MP യെ പ്രവാസി കേരള കോൺഗ്രസ് (എം) കുവൈറ്റ് അനുമോദിച്ചു

Keralanewz.com

രാജ്യസഭാ അംഗമായി തിരഞ്ഞെടുക്കപ്പെട്ട കേരള കോൺഗ്രസ് (എം) പാർട്ടി ചെയർമാൻ ശ്രീ. ജോസ് കെ മാണി MP ക്ക് പ്രവാസി കേരള കോൺഗ്രസ് (എം) കുവൈറ്റ് അനുമോദനങ്ങൾ നേർന്നു. ജന. സെക്രട്ടറി ജോബിൻസ് ജോൺ, റിഗ്ഗ ഏരിയ കോർഡിനേറ്റർ ശ്രീ ടോം വരകുകാല, മുൻ ഭാരവാഹി ശ്രീ. ജോർജ് കാഞ്ഞമല, ശ്രീ. അനൂപ് ജോൺ പുളിക്കെയിൽ, ശ്രീ. ഷൈജു ചെറുകര എന്നിവർ അദ്ദേഹത്തെ വീട്ടിൽ സന്ദർശിച്ചു പ്രവാസി കേരളാ കോൺഗ്രസ് (M) കുവൈറ്റിന്റെ അനുമോദനങ്ങൾ അറിയിച്ചു

ഭാവി പ്രവർത്തന പരിപാടികൾക്ക് പ്രവാസി കേരളാ കോൺഗ്രസ്സ് (M) കുവൈറ്റ്‌ എല്ലാ വിധ പിന്തുണയും അറിയിച്ചതായി പ്രസിഡന്റ് അഡ്വ. സുബിൻ അറക്കൽ, ട്രെഷറർ ശ്രീ. സുനിൽ തൊടുക എന്നിവർ പ്രസ്താവനയിൽ വ്യക്തമാക്കി. പ്രവാസി കേരളാ കോൺഗ്രസ് (M) കുവൈറ്റ്‌ ഘടകത്തിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമെന്നു വിശേഷിപ്പിച്ച ശ്രീ. ജോസ് കെ. മാണി എല്ലാ അംഗങ്ങളോടും നന്ദിയും കടപ്പാടും അറിയിച്ചതോടൊപ്പം പ്രവാസികളുടെ എല്ലാ പ്രശ്നങ്ങളിലും അദ്ദേഹം പ്രത്യേക ശ്രദ്ധ ചെലുത്തുമെന്നു ഉറപ്പും നൽകി.

Facebook Comments Box