Kerala News

സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട് ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി ശാരീരികബന്ധത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് സ്വര്‍ണവും പണവും തട്ടിയെടുക്കുകയും ചെയ്ത സംഭവത്തില്‍ യുവതി അറസ്റ്റില്‍

Keralanewz.com

തൃശൂര്‍: സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട് ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി ശാരീരികബന്ധത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് സ്വര്‍ണവും പണവും തട്ടിയെടുക്കുകയും ചെയ്ത സംഭവത്തില്‍ യുവതി അറസ്റ്റില്‍ തൃശൂര്‍ ചേലക്കര ഐശ്വര്യനഗര്‍ ചിറയത്ത് സിന്ധുവിനെയാണ്(37) തൃശൂര്‍ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.

പാലക്കാട് ചന്ദ്രനഗര്‍ സ്വദേശിയായ യുവാവിന്റെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.സോഷ്യല്‍ മീഡിയയില്‍ കൂടി പരിചയപ്പെട്ട യുവാവിനെ സിന്ധു തൃശൂരിലെ ഫ്ലാറ്റിലേക്ക് ക്ഷണിക്കുകയും തുടര്‍ന്ന് ഇരുവരും അവിടെവെച്ച്‌ ശാരീരികബന്ധത്തില്‍ ഏര്‍പ്പെടുകയുമായിരുന്നു. ഇതിന് പിന്നാലെ, തന്നെ ലൈംഗികമായി പീഡിപ്പിച്ചതിന് പൊലീസിനെ വിളിപ്പിക്കുമെന്നും അറസ്റ്റ് ചെയ്യിക്കുമെന്നും പറഞ്ഞ് സിന്ധു യുവാവ് അണിഞ്ഞിരുന്ന സ്വര്‍ണ ഏലസും സ്വര്‍ണമാലയും ലോക്കറ്റും ഊരി വാങ്ങുകയായിരുന്നു.

ഈ സംഭവത്തിനു ശേഷം ആഴ്ചകള്‍ കഴിഞ്ഞ് ഊരിവാങ്ങിയ സ്വര്‍ണം തിരികെ നല്‍കാമെന്ന് പറഞ്ഞ് യുവാവിനെ സിന്ധു ഒരു ലോഡ്ജിലേക്ക് വിളിച്ചുവരുത്തുകയും അവിടെ വച്ച്‌ യുവാവിനെ നഗ്നനാക്കിയശേഷം ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയുമായിരുന്നു. ഇത് കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചുനല്‍കുമെന്നും, സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി, വീണ്ടും പണം തട്ടിയെടുക്കുകയും ചെയ്തു. കൈവശമുണ്ടായിരുന്നതും അക്കൌണ്ടിലുള്ളതുമായ 1,75000 രൂപയാണ് സിന്ധു ഇങ്ങനെ തട്ടിയെടുത്തത്. അതിനുശേഷവും ഫോണില്‍ വിളിച്ച്‌ 10 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് സിന്ധു ഭീഷണിപ്പെടുത്തി. ഇതോടെയാണ് യുവാവ് തൃശൂര്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. സംഭവത്തില്‍ കേസെടുത്തെങ്കിലും പൊലീസിന് യുവതിയെ പിടികൂടാനായില്ല. ഇതോടെ തന്ത്രപരമായി, പണം നല്‍കാമെന്ന് യുവാവിനെകൊണ്ട് വിളിപ്പിക്കുകയും, തൃശൂരിലെത്തിയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ യുവതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

Facebook Comments Box