National News

നല്‍കിയ സ്ത്രീധനം പോരെന്ന് സര്‍ക്കാര്‍ ഡോക്ടര്‍ ; ജോലിയും പോയി,അകത്തുമായി

Keralanewz.com

ന്ത്രണ്ട് വര്‍ഷം മുന്‍പ് 117 പവന്‍ സ്വര്‍ണവും 32 ലക്ഷം രൂപയും സ്ത്രീധനമായി ലഭിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ അത് പോരാന്നും ഇനിയും 10 ലക്ഷം രൂപകൂടി വേണമെന്നും പറഞ്ഞ് ഭാര്യയെ മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സര്‍ക്കാര്‍ ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു.കൂടാതെ ജോലിയില്‍ നിന്ന് സര്‍ക്കാര്‍ പിരിച്ചുവിടുകയും ചെയ്തു.

ഈറോഡ് സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ ദിവ്യസറോണ (35)യുടെ ഭര്‍ത്താവും കന്യാകുമാരി ജില്ലയിലെ എളക്കോട് സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറുമായ അനൂപ് (36) ആണ് അറസ്റ്റിലായത്. ഈറോഡ് കെ.കെ. നഗറില്‍ താമസിക്കുന്ന ദിവ്യസറോണയും അനൂപും 2010 ലാണ് വിവാഹിതരായത്

Facebook Comments Box