Fri. Apr 26th, 2024

തെരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ഥികള്‍ക്ക്‌ ചെലവിടാനാകുന്ന തുകയുടെ പരിധി ഉയര്‍ത്തി

By admin Jan 8, 2022 #news
Keralanewz.com

ലോക്‌സഭ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ഥികള്‍ക്ക്‌ ചെലവിടാനാകുന്ന തുകയുടെ പരിധി ഉയര്‍ത്തി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവായി.

ലോക്‌സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിക്ക്‌ 95 ലക്ഷം രൂപവരെയും നിയമസഭാ മണ്ഡലത്തില്‍ 40 ലക്ഷം രൂപവരെയും ചെലവഴിക്കാം. 2014ല്‍ പരമാവധി ചെലവിടാന്‍ കഴിയുന്ന തുക പരിഷ്‌കരിച്ചപ്പോള്‍ ഇത്‌ 70 ലക്ഷം, 28 ലക്ഷം വീതവുമായിരുന്നു. 2020ല്‍ താല്‍ക്കാലികമായി 10 ശതമാനംവീതം ഉയര്‍ത്തി.

ചെറിയ സംസ്ഥാനങ്ങളായ ഗോവ, അരുണാചല്‍പ്രദേശ്‌, സിക്കിം എന്നിവിടങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ലോക്‌സഭാ മണ്ഡലത്തില്‍ ഇനി 75 ലക്ഷം രൂപവരെ ചെലവിടാം. 2014ല്‍ 54 ലക്ഷമായിരുന്നു. നിയമസഭാ മണ്ഡലങ്ങളില്‍ 28 ലക്ഷം വരെയും ചെലവഴിക്കാം. 20 ലക്ഷം രൂപയായിരുന്നതാണ്‌ വര്‍ധിപ്പിച്ചത്‌.

തെരഞ്ഞെടുപ്പ്‌ ചെലവ് ഉയര്‍ത്തുന്നതിനെക്കുറിച്ച്‌ പഠിക്കാന്‍ നിയോ​ഗിച്ച സമിതി റിപ്പോര്‍ട്ട് കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമീഷന്‍ അം​ഗീകരിച്ചു. ഇനി നടക്കുന്ന എല്ലാ തെരഞ്ഞെടുപ്പുകള്‍ക്കും വര്‍ധന ബാധകമാകും

Facebook Comments Box

By admin

Related Post