ഉടമകളറിയാതെ ഫ്ലാറ്റുകളുടെ പ്രമാണം ബാങ്കുകളിൽ ഇൗടുവച്ച് വായ്പ എടുത്ത ഹീര ഗ്രൂപ്പിനെ രക്ഷിക്കാൻ പൊലീസ് ഒത്തുകളി

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തിരുവനന്തപുരം: ഉടമകളറിയാതെ ഫ്ലാറ്റുകളുടെ പ്രമാണം ബാങ്കുകളിൽ ഇൗടുെവച്ച് വായ്പ എടുത്ത ഹീര ഗ്രൂപ്പിനെ രക്ഷിക്കാൻ പൊലീസ് ഒത്തുകളിച്ചെന്ന് തെളിയിക്കുന്ന വിവരങ്ങൾ പുറത്ത്. ഇൗ തട്ടിപ്പുമായി ബന്ധപ്പെട്ട് ആറ് കേസുകളാണ് ഹീര ഗ്രൂപ്പിനെതിരെ കഴിഞ്ഞവർഷം തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്തത്. എന്നാൽ അതിൽ ഒന്നിൽ മാത്രമാണ് ഹീര ഗ്രൂപ് ഉടമ എ.ആർ. ബാബുവിെൻറ അറസ്റ്റ് രേഖപ്പെടുത്തിയത്.

മ​റ്റ്​ കേ​സു​ക​ളി​െ​ലാ​ന്നും ഒ​രു ന​ട​പ​ടി​യും പൊ​ലീ​സ്​ കൈ​ക്കൊ​ണ്ടി​ട്ടി​​ല്ല. പ​രാ​തി​ക്കാ​രി​ൽ ഒ​രാ​ളാ​യ ബി.​ജെ.​പി സം​സ്​​ഥാ​ന വൈ​സ് ​പ്ര​സി​ഡ​ൻ​റ്​ വി.​ടി. ര​മ​ക്ക് ജ​പ്തി നോ​ട്ടീ​സ് വ​ന്ന​തോ​ടെ​യാ​ണ്​ പൊ​ലീ​സി​ന് മേ​ൽ സ​മ്മ​ർ​ദ​മു​ണ്ടാ​യ​ത്. ര​മ​യു​ടെ പ​രാ​തി​യി​ൽ മ്യൂ​സി​യം പൊ​ലീ​സ് വ്യാ​ഴാ​ഴ്​​ച രാ​ത്രി​യാ​ണ്​ ബാ​ബു​വി​നെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഉ​ട​നെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഇ​തി​നി​ടെ ഒ​ത്തു​തീ​ർ​പ്പ് ച​ർ​ച്ച​ക​ളും ന​ട​ന്നു. ഒ​ത്തു​തീ​ർ​പ്പു​ക​ൾ ന​ട​ക്കാ​തെ വ​ന്ന​തോ​ടെ വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം മാ​ത്ര​മാ​ണ് വ​ഞ്ച​ന​കു​റ്റ​ത്തി​ന് ബാ​ബു​വി​െൻറ അ​റ​സ്​​റ്റ്​ രേ​ഖ​പ്പെ​ടു​ത്തി​യ​തെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ബാബുവിനെ രക്ഷിക്കാൻ ഇപ്പോഴും ശ്രമം നടക്കുന്നെന്ന ആക്ഷേപവും ശക്തമാണ്. ബാബുവിന് മറ്റ് കേസുകളുള്ള കാര്യം കോടതിയെ അറിയിക്കുകയോ ആ തട്ടിപ്പ് കേസുകളിൽ അറസ്റ്റ് രേഖപ്പെടുത്തുകയോ പൊലീസ് ചെയ്തിട്ടില്ല. ആശുപത്രിയിൽനിന്ന് തന്നെ ബാബുവിന് തിങ്കളാഴ്ച ജാമ്യം ലഭ്യമാക്കാനുള്ള തന്ത്രത്തിെൻറ ഭാഗമായാണ് മറ്റ് കേസുകളിൽ അറസ്റ്റ് രേഖപ്പെടുത്താത്തതെന്നാണ് ആക്ഷേപം.

 Save as PDF

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •