Thu. Apr 25th, 2024

പോലീസ് കൈക്കൂലി ആവശ്യപ്പെട്ടത് അഞ്ച് ലക്ഷം: വിജിലന്‍സ് അന്വേഷണം നടത്താന്‍ ഉത്തരവിട്ട് ഹൈക്കോടതി

By admin Jan 20, 2022 #high court #police
Keralanewz.com

കൊച്ചി: ഡല്‍ഹി സ്വദേശിനിയായ സ്ത്രീയുടെ മക്കളെ കേസില്‍ കൊടുക്കാതിരിക്കാന്‍ പോലീസ് 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തില്‍ വിജിലന്‍സ് ഡയറക്ടറെ കക്ഷി ചേര്‍ത്തു.

ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് ഈ പുരോഗതി.

പ്രാഥമിക അന്വേഷണം നടത്തി, അടുത്തതായി പരിഗണിക്കുന്ന തീയതിയായ ഫെബ്രുവരി 11 ന് മുന്‍പ് റിപ്പോര്‍ട്ട് നല്‍കാന്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉത്തരവിട്ടു. പോലീസ് തെറ്റ് ചെയ്താല്‍ ഭരണകൂടം സംരക്ഷിക്കില്ലെന്നുള്ള കാലം വന്നാല്‍ എല്ലാം ശരിയാകുമെന്ന് നിരീക്ഷിച്ച കോടതി, സംസ്കാരവും സത്യസന്ധതയും ഉത്തരവാദിത്വമുള്ള പോലീസുകാരെയാണ് സമൂഹത്തിന് ആവശ്യമെന്ന് ചൂണ്ടിക്കാട്ടി.

പെണ്‍കുട്ടികളെ കണ്ടെത്താനായി പോയ പോലീസ്, ചിലവിനായി അവരില്‍ നിന്ന് തന്നെ പണം വാങ്ങിയിരുന്നു. ഈ വിവരം കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ തന്നെയുണ്ട്. അതിനാല്‍, അഴിമതി നിരോധന നിയമം ബാധകമാകുമെന്നും വിജിലന്‍സിന് പ്രാഥമിക അന്വേഷണം നടത്താമെന്നും അമിക്കസ്ക്യൂറി കോടതിയെ അറിയിച്ചു. ഇതേ തുടര്‍ന്നാണ് വിജിലന്‍സ് ഡയറക്ടറെ കക്ഷിചേര്‍ത്തത്

Facebook Comments Box

By admin

Related Post