Kerala News

മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയില്‍

Keralanewz.com

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

ബാലരാമപുരം നെല്ലിവിള പുതുവല്‍ പുത്തന്‍ വീട്ടില്‍ അച്ചു കൃഷ്ണ(21)യാണ് ഇന്ന് വൈകിട്ട് നാലുമണിയോടെ പോലീസിന്റെ പിടിയിലായത്.ഇന്നലെ രാത്രി എട്ടരയോടെ ആറ്റിങ്ങല്‍ പ്രൈവറ്റ് ബസ് സ്റ്റാന്റിന് സമീപം വച്ചായിരുന്നു സംഭവം.മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ ആറ്റിങ്ങല്‍ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്

Facebook Comments Box