Sun. Apr 28th, 2024

ഒരാഴ്ച നീണ്ട ആഘോഷം, ചെലവഴിച്ചത് കോടികള്‍ : ആഡംബരത്തിന് നടുവില്‍ ബ്രൂണൈ രാജകുമാരിയ്ക്ക് മാംഗല്യം

By admin Jan 28, 2022 #news
Keralanewz.com

ബന്ദര്‍ സെരി ബെഗവന്‍ : ജനുവരി 16ന് ആരംഭിച്ച്‌ ഒരാഴ്ച നീണ്ടുനിന്ന തന്റെ മകളുടെ അത്യാഡംബര വിവാഹത്തിന് ബ്രൂണൈ സുല്‍ത്താന്‍ ഹസ്സനാല്‍ ബോള്‍ക്കിയ ചെലവഴിച്ചത് കോടികള്‍.

ലോകത്തെ അതിസമ്ബന്നരില്‍ 75ാം സ്ഥാനമാണ് ബ്രൂണൈ സുല്‍ത്താന്.

സുല്‍ത്താന്റെ 12 മക്കളില്‍ ഒമ്ബതാമത്തെ ആളായ ഫദ്സില്ല ലുബാബുള്‍ രാജകുമാരിയുടെ വിവാഹമാണ് ഇക്കഴിഞ്ഞ 23ന് കെങ്കേമമായി ആഘോഷിച്ചത്. സുല്‍ത്താന്റെ കൊട്ടാരമായ ഇസ്താന നൂറുള്‍ ഇമാനിലായിരുന്നു ചടങ്ങുകള്‍. 1,700 ലേറെ മുറികളുള്ള കൊട്ടാരത്തിന്റെ ഹാളിന് 5,000 പേരെ ഉള്‍ക്കൊള്ളാനാകും.

കാമുകന്‍ അബ്ദുള്ള അല്‍ ഹാഷ്മിയായിരുന്നു വരന്‍. സുല്‍ത്താന്റെ രണ്ടാം ഭാര്യയായ മറിയം അബ്ദുള്‍ അസീസിലുണ്ടായ മകളാണ് 36കാരിയായ ലുബാബുള്‍. മറിയവും സുല്‍ത്താനും 2003ല്‍ വേര്‍പിരിഞ്ഞിരുന്നു. ബ്രൂണൈയിലെ നാഷണല്‍ നെറ്റ്ബോള്‍ ക്യാപ്റ്റനും ഹെല്‍ത്ത് കെയര്‍ ക്യാമ്ബെയ്ന്‍ കോര്‍ഡിനേറ്ററും കൂടിയാണ് ലുബാബുള്‍. ലണ്ടനിലെ കിംഗ്ടണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നാണ് ലുബാബുള്‍ രാജകുമാരി ബിരുദം നേടിയത്. ഹള്‍ട്ട് ഇന്റര്‍നാഷണല്‍ ബിസിനസ് സ്കൂളില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടി.

രാജകുടുംബം പരമ്ബരാഗതമായി കൈമാറി വന്ന ആഭരണങ്ങളും ഒപ്പം ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള മരതകം പതിച്ച ടിയാരയുമാണ് ലുബാബുള്‍ രാജകുമാരി വിവാഹത്തിന് അണിഞ്ഞിരുന്നത്. മലേഷ്യന്‍ ഫാഷന്‍ ഡിസൈനറായ ബെര്‍ണാര്‍ഡ് ചന്ദ്രനാണ് രാജകുമാരിയുടെ അതിമനോഹരമായ വിവാഹ വസ്ത്രങ്ങള്‍ക്ക് പിന്നില്‍

Facebook Comments Box

By admin

Related Post