Kerala News

ജീവനക്കാരെ മര്‍ദ്ദിച്ചു; റാന്നിയില്‍ ഇന്ന് സ്വകാര്യ ബസ് സമരം

Keralanewz.com

റാന്നി: ഇന്നലെ വൈകിട്ട് ഇട്ടിയപ്പാറ ബസ് സ്റ്റാന്‍ഡില്‍ വച്ച്‌ സ്വകാര്യ ബസ് ജീവനക്കാരെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച്‌ റാന്നിയില്‍ ഇന്ന് സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്.തങ്ങളുടെ വാഹനത്തിന് സൈഡ് കൊടുത്തില്ല എന്ന കാരണത്താല്‍ ബസിന് പുറകെയെത്തി ബസ്സ്റ്റാന്‍ഡിനുള്ളില്‍ വച്ചാണ് തൊഴിലാളികളെ ഒരുകൂട്ടര്‍ മര്‍ദ്ദിച്ചത്.

സംഭവത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പരുവാനിക്കല്‍ ബസ് ഡ്രൈവറെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പോലീസ് കേസെടുത്തിട്ടുണ്ട്

Facebook Comments Box