Thu. Apr 25th, 2024

കാര്‍ഷിക മേഖലയെ സമ്ബൂര്‍ണ്ണമായി തകര്‍ത്തെറിയുന്ന ബഡ്ജറ്റ് ; ഡീന്‍ കുര്യാക്കോസ് എംപി

Keralanewz.com

തൊടുപുഴ : ഇത്തവണത്തേത് കാര്‍ഷിക മേഖലയെ സമ്ബൂര്‍ണ്ണമായി തകര്‍ത്തെറിയുന്ന ബഡ്ജറ്റ് ആണെന്ന് ഡീന്‍ കുര്യാക്കോസ് എംപി.

വിവാദമായ 3 കാര്‍ഷിക ബില്ലുകള്‍ പിന്‍വലിച്ച്‌, അതിലടങ്ങിയിരുന്ന കരിനിയമങ്ങള്‍ ബഡ്ജറ്റിലൂടെ പ്രാവര്‍ത്തികമാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്.

കൃഷിക്കും, കര്‍ഷകക്ഷേമത്തിനുമായി കഴിഞ്ഞ ബഡ്ജറ്റില്‍ അനുവദിച്ചത് 1,064 28 കോടി രൂപയായിരുന്നത്, ഇപ്പോള്‍ 1,05710 ആയി കുറയുമ്ബോള്‍. 718 കോടി രൂപയുടെ വ്യത്യാസം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്‌ വന്നിരിക്കുന്നു.

വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ 15,989 കോടി മുന്‍ വര്‍ഷം അനുവദിച്ചിരുന്നത് 489 കോടി കുറച്ച്‌ 15,500 കോടിയാണ് അനുവദിച്ചിരിക്കുന്നത്. കാര്‍ഷിക വിപണികളില്‍ ഇടപെടുന്നതിനായി 3595കോടി കഴിഞ്ഞ ബഡ്ജറ്റില്‍ ഉണ്ടായിരുന്നത് ഇപ്പോള്‍ 1500 കോടിയായി കുറഞ്ഞിരിക്കുന്നു. ഇതിനര്‍ത്ഥം 3 കാര്‍ഷിക നിയമങ്ങള്‍ മൂലം സര്‍ക്കാര്‍ ലക്ഷ്യം വച്ചത് വിപണികളുടെ സ്വകാര്യവല്‍ക്കരണവും അതു വഴി സബ്സിഡികള്‍ നിര്‍ത്തലാക്കലും, താങ്ങുവില സമ്ബ്രദായം ഇല്ലാതാക്കലുമായിരുന്നു.

കര്‍ഷക പ്രക്ഷോഭത്തെ തുടര്‍ന്ന് 3 ബില്ലുകള്‍ പിന്‍വലിക്കണ്ടി വന്നപ്പോള്‍ അവയിലൂടെ നടപ്പില്‍ വരുത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിച്ചിരുന്നവ, ഫണ്ട് ഗണ്യമായി വെട്ടിക്കുറച്ച്‌ പ്രാവര്‍ത്തികമാക്കുകയാണ് സര്‍ക്കാര്‍ ഈ തീരുമാനത്തിലൂടെ. കാര്‍ഷിക ഗവേഷണത്തിനും, വിദ്യാഭ്യാസത്തിനും 352 കോടിയുടെ കുറവു വരുത്തിയിരിക്കുന്നു. രാസവള സബ്സിഡി 1,40122 കോടി, ഇപ്പോള്‍ 1,051 22 കോടിയാക്കി കുറച്ചു. 34900 കോടിയാണ് കുറവ്. നിയമപരമായി വില പരിരക്ഷയുളള യൂറിയക്ക് പോലും സബ്സിഡിയില്‍ 12000 കോടിയുടെ കുറവ് ആണ് കാണിക്കുന്നത്.

75,930 കോടിയുണ്ടായിരുന്നത് ഈ ബഡ്ജറ്റില്‍ 63222 കോടിയായി കുറഞ്ഞിരിക്കുന്നു. ഇതിന്റെ ആകെ തുക രാസവള വില വര്‍ദ്ധന സൃഷ്ടിക്കും. ഭക്ഷ്യ പൊതുവിതരണ സംവിധാനത്തെയും സാരമായി ബഡ്ജറ്റ് വകയിരുത്തല്‍ ബാധിക്കും. കഴിഞ്ഞ വര്‍ഷം 2 99 354 കോടി അനുവദിച്ചിടത്ത് 2,07, 291 കോടി മാത്രമാണ് ഇപ്പോഴുളളത്. 92,063 കോടിയുടെ കുറവാണ് രേഖപ്പെടുത്തുന്നത്.

തത്ഫലമായി റേഷന്‍ കടകള്‍ ഉള്‍പ്പടെ പൊതുവിതരണ ശൃംഖലകളില്‍ ലഭിക്കുന്ന ഭക്ഷ്യധാന്യങ്ങളില്‍ വന്‍ കുറവിന് വഴിവയ്ക്കുകയും, സര്‍ക്കാര്‍ നിയന്ത്രണ സംവിധാനത്തില്‍ തന്നെ വില വര്‍ദ്ധനവിന് സാധ്യത വര്‍ദ്ധിപ്പിക്കുകയും, പൊതുവിപണിയെ തന്നെ സാരമായി ബാധിക്കുകയും ചെയ്യും.

ഏറ്റവും പ്രധാനമായി കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് നടപ്പിലാക്കുന്ന അതിപ്രധാനമായ 6 കേന്ദ്രാവിഷ്കൃത പദ്ധതികള്‍ക്കായി പദ്ധതി തുക വെട്ടി കുറച്ചിരിക്കുകയാണ്. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഉള്‍പ്പടെയുള്ള ഏറ്റവും പ്രധാനപ്പെട്ട പദ്ധതികള്‍ക്ക് കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച തുക 1, 21, 152കോടി രൂപ ഇപ്പോള്‍ 99214കോടിയായി കുറഞ്ഞിരിക്കുകയാണ്. തൊഴിലുറപ്പ് പദ്ധതിയില്‍ കഴിഞ്ഞ വര്‍ഷം 98000 കോടി രൂപ അനുവദിച്ചിരുന്നു , ഇപ്പോള്‍ അത് 73000 കോടിയായി കുറയുന്നു.

25000 കോടിയുടെ കുറവ് ഗ്രാമീണ ഇന്ത്യയില്‍ വലിയ പട്ടിണിയും ദാരിദ്ര്യവും ക്ഷണിച്ചു വരുത്തുമെന്ന് മാത്രമല്ല, പടിപടിയായി തൊഴിലുറപ്പു പദ്ധതിയെ ദയാവധം നടത്തുവാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്ന് വ്യക്തമായി. കഴിഞ്ഞ വര്‍ഷത്തെ ബഡ്ജറ്റില്‍ ആസാമിനും, ബംഗാളിനും തേയില പാക്കേജ് അനുവദിച്ചപ്പോള്‍ ഇക്കുറി കേരളത്തിനുണ്ടാവുമെന്ന് ഉറപ്പു നല്‍കിയതാണ് എന്നാല്‍ അത് പാലിക്കപ്പെട്ടിട്ടില്ല. സാധാരണക്കാരെയും കൃഷിക്കാരെയും, തൊഴിലാളികളെയും വഞ്ചിച്ച ബഡ് ജറ്റ് ആണ് അവതരിപ്പിക്കപ്പെട്ടതെന്നും ഡീന്‍ കുര്യാക്കോസ് വ്യക്തമാക്കി.

Facebook Comments Box

By admin

Related Post