Wed. May 1st, 2024

കാമുകിയോടൊപ്പമുള്ള ദൃശ്യങ്ങൾ അശ്ലീല സൈറ്റുകളിൽ , ഹോട്ടൽ ജീവനക്കാർക്കെതിരെ പരാതി നൽകി യുവാവ്, എന്നാൽ വീഡിയോ പല ആംഗിളിൽ നിന്ന് എടുത്തതിനാൽ യുവാവോ അല്ലെങ്കിൽ യുവതിയോ ആണ് വീഡിയോ എടുത്തത് എന്ന് നിഗമനം

By admin Feb 3, 2022 #news
Keralanewz.com

താനും കാമുകിയും തമ്മിലുള്ള സ്വകാര്യ ദൃശ്യങ്ങൾ അശ്ലീല വെബ്സൈറ്റുകളിൽ അപ്പ്‌ലോഡ് ചെയ്തതിനെത്തുടർന്ന് രംഗത്ത് എത്തിരിക്കുകയാണ് യുവാവ്.

തന്റെ സ്വകാര്യ ദൃശ്യങ്ങൾ അശ്ലീല വെബ്സൈറ്റുകളിൽ പ്രത്യക്ഷപ്പെട്ടെന്ന പരാതിയുമായി ബാംഗ്ലൂരിൽ ബി പി ഓ ജീവനക്കാരനായ 25 കാരനാണ് സിറ്റി സൈബർ പോലീസിൽ പരാതി നൽകിയത്

ഹോട്ടൽ മുറിയിൽ താനും കാമുകിയും ചെലവഴിച്ച ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തുകയും അത് അശ്ലീല സൈറ്റുകളിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു എന്നാണ് യുവാവിന്റെ പരാതി

ഓസ്റ്റൽ ടൗണിൽ താമസിക്കുന്ന പരാതിക്കാരനും കാമുകിയും കുറച്ചുനാൾ മുൻപ് ബാംഗ്ലൂരിൽ ഉള്ള ഒരു ഹോട്ടൽ റൂമിൽ താമസിച്ചിരുന്നു.തങ്ങൾ അറിയാതെ തങ്ങളുടെ ദൃശ്യം റെക്കോർഡ് ചെയ്തു വിവിധ പോൺ സൈറ്റുകളിൽ അപ്‌ലോഡ് ചെയ്തു

എന്നാൽ ഇത് തങ്ങളുടെ അറിവോടെ അല്ല എന്നാണ് യുവാവിന്റെ പരാതി.എന്നാൽ വീഡിയോയിൽ യുവാവിന്റയും കാമുകിയുടെയും മുഖം മറച്ചിട്ടുണ്ട് .മുഖം മറച്ചാലും അത് താനാണെന്ന് യുവാവ് ഉറപ്പിച്ചുപറയുന്നു

നെഞ്ചിലെ മറുക് വരെ കാണിച്ചാണ് യുവാവ് ഉറപ്പിച്ചത്.ഹോട്ടൽ ജീവനക്കാരാണ് തങ്ങളുടെ റൂമിൽ ക്യാമറ വെച്ചതെന്ന് യുവാവ് തീർത്തും പറയുന്നത്.കേസ് രജിസ്റ്റർ ചെയ്ത ശേഷം പോലീസ് ഹോട്ടലിലെ ജീവനക്കാരെ ചോദ്യം ചെയ്തു

എന്നാൽ വിഡിയോ പല ആംഗിളുകളിൽ നിന്ന് ഷൂട്ട് ചെയ്തതിനാൽ രഹസ്യമായി ചിത്രീകരിച്ചതാണോ എന്ന് പോലീസ് സംശയിക്കുന്നു എന്നാണ് റിപ്പോർട്ട്.വേറെ ആരെങ്കിലും ചെയ്തതായിരിക്കും എന്നാണ് ഹോട്ടൽ ജീവനക്കാർ പറയുന്നത്

എങ്കിലും അജ്ഞാതരായ കുറ്റവാളികൾക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. അശ്ലീല സൈറ്റുകളിൽ അപ്പ് ലോഡ് ചെയ്യാൻ വേണ്ടി യുവതിയോ യുവാവ് ചെയ്തതായിരിക്കും എന്നാണ് ഹോട്ടൽ ജീവനക്കാർ പറയുന്നത്

Facebook Comments Box

By admin

Related Post