പെൺകുട്ടിയോട് നഗ്‌നദൃശ്യങ്ങൾ ആവശ്യപ്പെട്ട ആനപാപ്പാൻ അറസ്റ്റിൽ

Keralanewz.com

കോട്ടയം:പാലായിൽ വിഡിയോ കോളിൽ പതിനാറുകാരിയുടെ നഗ്നദൃശ്യങ്ങൾ ആവശ്യപ്പെട്ട ആന പാപ്പാൻ അറസ്റ്റിൽ. പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ എറണാകുളം ഇടപ്പള്ളി സ്വദേശിയായ സജിയെയാണു പാലാ പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ രണ്ടു വർഷമായി 16 വയസ്സുള്ള പെൺകുട്ടിയുമായി സൗഹൃദത്തിലായിരുന്നു ഇയാൾ. ഇതിനിടെ വിഡിയോ കോളിലൂടെ നഗ്ന ദൃശ്യങ്ങൾ കാണിക്കണമെന്ന് ആവശ്യപ്പെട്ടു. പെൺകുട്ടി ഫോൺ ചാറ്റിങ്ങിൽ ഏർപ്പെടുന്നതു മാതാപിതാക്കൾ ശ്രദ്ധിച്ചിരുന്നു. തുടർന്ന് ഇവർ പാലാ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി പ്രതിയെ അറസ്റ്റു ചെയ്തു.

പെൺകുട്ടിയുടെ വീടിനുസമീപം ആനയുമായെത്തിയ പ്രതി, വെള്ളം ആവശ്യപ്പെട്ടു പെൺകുട്ടിയുടെ വീട്ടിൽ എത്തിയിരുന്നു . പിന്നീട് സൗഹൃദം വളരുകയായിരുന്നു. പെൺകുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ പൊലീസ്, സജിയെ ഭരണങ്ങാനത്തുനിന്നും പാപ്പൻ ജോലിക്കിടെ പിടികൂടുകയായിരുന്നു

Facebook Comments Box