Kerala News

വാവ സുരേഷ് പൂര്‍ണ ആരോഗ്യത്തിലേക്ക്; വിഷം പൂര്‍ണമായും നീക്കി; തിങ്കളാഴ്ചയോടെ ആശുപത്രി വിട്ടേക്കും

Keralanewz.com

മൂര്‍ഖന്‍്റെ കടിയേറ്റ് ചികിത്സയില്‍ കഴിയുന്ന വാവാ സുരേഷ് തിങ്കളാഴ്ചയോടെ ആശുപത്രി വിട്ടേക്കും. കോട്ടയം മെഡിക്കല്‍ കോളജിലെ ചികിത്സയില്‍ പൂര്‍ണ ആരോഗ്യത്തിലേക്ക് അതിവേഗം മടങ്ങിയെത്തുകയാണ് വാവാ സുരേഷ്.

മൂര്‍ഖന്റെ കടിയിലൂടെ ശരീരത്തില്‍ പ്രവേശിച്ച വിഷം പൂര്‍ണമായും നീക്കാനായതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

ഓര്‍മ ശക്തിയും സംസാര ശേഷിയും പൂര്‍ണമായും വീണ്ടെടുത്ത സുരേഷ് തനിയെ മുറിയില്‍ നടക്കാനും ഭക്ഷണം കഴിക്കാനും തുടങ്ങി. കുറിച്ചിയില്‍ വച്ചു മൂര്‍ഖന്‍ കടിച്ച കാര്യം ഓര്‍ത്തെടുത്ത വാവ സുരേഷ് കാലില്‍ മൂര്‍ഖന്‍ കടിച്ച സ്ഥലവും ഡോക്ടര്‍മാര്‍ക്കു കാണിച്ചു കൊടുത്തു. രണ്ട് ദിവസം കൂടി മുറിയില്‍ കിടത്തി നിരീക്ഷിക്കാനാണ് ഡോക്ടര്‍മാരുടെ തീരുമാനം.

Facebook Comments Box