Wed. May 1st, 2024

വാവ സുരേഷ് ഇന്ന് ആശുപത്രി വിട്ടേക്കും; വീട്ടിലേക്ക് മടങ്ങുന്നത് ഏഴ് ദിവസത്തെ ചികിത്സയ്ക്ക് ശേഷം

By admin Feb 7, 2022 #snake bite #vava suresh
Keralanewz.com

കോട്ടയം: പാമ്ബ് കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷ് ഇന്ന് ആശുപത്രി വിട്ടേക്കും.

രാവിലെ മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് ആരോഗ്യനില പരിശോധിച്ച ശേഷമായിരിക്കും തീരുമാനം.

അദ്ദേഹം സാധാരണ ജീവിതത്തിലേക്ക് മടങ്ങിവന്നിട്ടുണ്ട്. നിലവില്‍ മൂര്‍ഖന്റെ കടിയേറ്റ ഭാഗത്തെ മുറിവ് ഉണങ്ങാനുള്ള ആന്റിബയോട്ടിക്കുകള്‍ മാത്രമാണ് നല്‍കുന്നത്. 65 കുപ്പി ആന്റിവെനം ആണ് ചികിത്സാവേളയില്‍ സുരേഷിന് നല്‍കിയത്.

ഏഴ് ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് സുരേഷ് വീട്ടിലേക്ക് മടങ്ങുന്നത്. കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടാണ് അദ്ദേഹത്തിന് മൂര്‍ഖന്റെ കടിയേറ്റത്. കോട്ടയത്തെ ഒരു വീട്ടില്‍ നിന്ന് പാമ്ബിനെ പിടികൂടുന്നതിനിടെയായിരുന്നു സംഭവം.

പാമ്ബിനെ പിടികൂടി കാറില്‍ കൊണ്ടുവച്ച ശേഷമാണ് സുരേഷ് ആശുപത്രിയിലേക്ക് പോയത്. ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ തല കറങ്ങുന്നതായി പറഞ്ഞു. ഛര്‍ദ്ദിച്ച്‌ അവശ നിലയിലായതോടെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ച്‌ ആന്റിവെനം നല്‍കി. ഗുരുതരാവസ്ഥയിലായ അദ്ദേഹത്തെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.

Facebook Comments Box

By admin

Related Post