Kerala News

നിയന്ത്രണം കുറയുമോ? കൊവിഡ് അവലോകന യോഗം ഇന്ന്

Keralanewz.com

സംസ്ഥാനത്തെ കൊവിഡ് സാഹചര്യം ഇന്ന് ചേരുന്ന അവലോകന യോഗം ചര്‍ച്ച ചെയ്യും.

ലോക്ക്ഡൗണിന് സമാനമായുള്ള നിയന്ത്രണം ഞായറാഴ്ച ഏര്‍പ്പെടുത്തിയത് പിന്‍വലിക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനം ഉണ്ടായേക്കും.

സ്കൂളുകളില്‍ എല്ലാ ക്ലാസുകളും വൈകീട്ട് വരെ ആക്കുന്ന കാര്യത്തിലും തീരുമാനം എടുത്തേക്കും. സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറയുകയാണ്. രോഗ വ്യാപനം കുറയുന്ന സാഹചര്യത്തില്‍ കൊല്ലം ജില്ലയെയും സി കാറ്റഗറിയില്‍ നിന്ന് ഒഴിവാക്കിയേക്കും. കഴിഞ്ഞ രണ്ട് ദിവസമായി പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നുണ്ട്. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയ്ക്കാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള കൊവിഡ് അവലോകന യോഗം ചേരുന്നത്.

Facebook Comments Box