Thu. May 16th, 2024

യുപി തെരഞ്ഞെടുപ്പ്; ഒന്നാംഘട്ട വോട്ടെടുപ്പിനായുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

By admin Feb 8, 2022 #up election
Keralanewz.com

ഒന്നാം ഘട്ട വോട്ടെടുപ്പിന് രണ്ടു ദിവസം മാത്രം ബാക്കി നില്‍ക്കെ,ഉത്തര്‍പ്രദേശിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും.

രാവിലെ 11 മണിക്ക് ബിജെപി പ്രകടന പത്രികയും പുറത്തിറക്കും. വോട്ടെടുപ്പ് ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ബിജെപിയുടെ പ്രകടനപത്രിക ഇന്ന് പുറത്തിറങ്ങുന്നത്. പ്രചാരണം അവസാന മണിക്കൂറുകളിലേക്ക് കടക്കുമ്ബോള്‍ രൂക്ഷമായ വാക്പോരാണ് ഉത്തര്‍പ്രദേശില്‍ പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍ നടക്കുന്നത്.

സംസ്ഥാനത്തെ 11 ജില്ലകളിലായുള്ള 58 സീറ്റുകളിലേക്കാണ് പോളിങ് നടക്കുക. സമാജ്‌വാദി പാര്‍ട്ടിയെയും അഖിലേഷ് യാദവിനെയും രാഹുല്‍ ഗാന്ധിയെയും, ഒരുപോലെ യോഗി ആദിത്യനാഥ്‌ കടന്നാക്രമിക്കുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസം നടന്ന ജന്‍ ചൗപ്പല്‍ യോഗങ്ങളില്‍ കണ്ടത്. സംസ്ഥാനത്ത് വികസനം കൊണ്ട് വന്നത് യോഗി സര്‍ക്കാരിന്റെ കാലത്താണെന്ന് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത നരേന്ദ്ര മോദിയും ഇന്നലെ അവകാശപ്പെട്ടിരുന്നു.

അന്തരിച്ച മുന്‍ ബിജെപി നേതാവ് ഉപേന്ദ്ര ദത്ത് ശുക്ലയുടെ ഭാര്യ, ശുഭവതി ശുക്ലയെ യോഗിയ്ക്ക് എതിരായി ഗോരഖ്പൂരില്‍ നിന്ന് സമാജ്‌വാദി പാര്‍ട്ടി മത്സരിപ്പിക്കുന്നതും ബിജെപിയെ ചൊടിപ്പിച്ചിട്ടുണ്ട്.

ജനങ്ങള്‍ പിന്തുണച്ചാല്‍ അഖിലേഷ് യാദവ് ജയിക്കുമെന്നും, ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടി വിജയിക്കുന്നത് കാണാനാണ് താന്‍ ആഗ്രഹിക്കുന്നത് എന്നും മമത ബാനര്‍ജി പറഞ്ഞു. ഇതോടെ തൃണമൂല്‍ കോണ്‍ഗ്രസ്, ആര്‍എല്‍ഡിക്കൊപ്പം നല്‍കുന്ന പിന്തുണ അഖിലേഷ് യാദവിനും പാര്‍ട്ടിക്കും വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. കര്‍ഹാലിനു പുറമെ മുബാറക്പൂരില്‍ നിന്നും അഖിലേഷ് യാദവ് മത്സരിക്കുന്നുണ്ട്. പരസ്യ പ്രചാരണത്തിന്റെ അവസാന ദിവസവും ഉത്തര്‍പ്രദേശില്‍ താരപ്രചാരകരെ തന്നെ രംഗത്ത് ഇറക്കാനാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ നീക്കം.

Facebook Comments Box

By admin

Related Post