Fri. Apr 26th, 2024

ഇടുക്കി ജലവൈദ്യുത പദ്ധതിക്ക് ഇന്ന് 46 വയസ്

By admin Feb 12, 2022 #idukki #kseb
Keralanewz.com

ഇടുക്കി ജലവൈദ്യുത പദ്ധതിക്ക് ഇന്ന് 46 വയസ്. 1976 ഫെബ്രുവരി 12ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയാണ് പദ്ധതി നാടിന് സമര്‍പ്പിച്ചത്.ഇടുക്കി ആര്‍ച്ച്‌ ഡാമും ചെറുതോണി,കുളമാവ് ഡാമുകളും ഉള്‍പ്പെടുന്ന പദ്ധതി ഇന്നും വിസ്മയക്കാഴ്ചയാണ്.

കുറവന്‍ കുറത്തി മലനിരകളെ തഴുകിയെത്തുന്ന പെരിയാറിനെ കരുവെള്ളായന്‍ കൊലുമ്ബന്‍ എന്ന ആദിവാസി മൂപ്പന്‍ 1922 ല്‍ മലങ്കര എസ്റ്റേറ്റ് സൂപ്രണ്ടായിരുന്ന ഡബ്ല്യു.ജെ.ജോണിന് പരിചയപ്പടുത്തിയതോടെയാണ് ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ സാധ്യതകള്‍ തെളിയുന്നത്.1937 ല്‍ ആദ്യ സാധ്യതാ പഠനം. 1947 ല്‍ തിരുവിതാംകൂര്‍ ഇലക്‌ട്രിക്കല്‍ എഞ്ചിനീയറായിരുന്ന ജോസഫ് ജോണ്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ സംസ്ഥാനവും കേന്ദ്രവും തുടര്‍പഠനങ്ങള്‍ നടത്തി.1963 ല്‍ പദ്ധതിയുടെ രൂപരേഖ ആസൂത്രണ കമ്മീഷന്‍ അംഗീകരിച്ചു. കാനഡയുടെ ധനസഹായത്തോടെ ഇടുക്കിയില്‍ പെരിയാറിനു കുറുകെ പ്രധാന ഡാമും ചെറുതോണിയിലും കുളമാവിലും അനുബന്ധ ഡാമുകളും നിര്‍മ്മിച്ച്‌ തുരങ്കത്തിലൂടെ ജലം മൂലമറ്റത്തുള്ള വൈദ്യുത നിലയത്തിലെത്തിക്കുന്നതാണ് പദ്ധതി. ഊര്‍ജോല്‍പാദനം ലക്ഷ്യമിട്ടുള്ള രണ്ടാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പ്രാരംഭ ഘട്ടത്തിലാണ്.

ഇന്ത്യയിലെ ഏറ്റവും വലിയ കമാന അണക്കെട്ടും ഉയരം കൊണ്ട് രണ്ടാമതുമായ ഇടുക്കി ഡാമാണ് പദ്ധതിയുടെ പ്രധാന ആകര്‍ഷണം.ഡോ.ഡി ബാബു പോള്‍ ഐ.എ.എസ് ആയിരുന്നു പ്രൊജക്‌ട് കോര്‍ഡിനേറ്റര്‍. 780 മെഗാവാട്ട് ഉല്‍പ്പാദനശേഷിയുള്ള പദ്ധതി 1976 ഫെബ്രുവരി 12 ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയാണ് നാടിന് സമര്‍പ്പിച്ചത്. 2000 ദശലക്ഷം ടണ്ണിലേറെ ജലം സംഭരിക്കാന്‍ ശേഷിയുള്ള പദ്ധതി വഴി പ്രതിവര്‍ഷം 900 കോടിയുടെ വൈദ്യുതിയാണ് ഉല്‍പാദിപ്പിക്കുന്നത്. രണ്ടാം ഘട്ടത്തിന് തുടക്കം കുറിച്ച്‌ 46 വയസ് തികയുമ്ബോഴും ഇന്നും ഊര്‍ജ വിസ്മയമായി തുടരുകയാണ് ഇടുക്കി പദ്ധതി.

Facebook Comments Box

By admin

Related Post