Fri. May 17th, 2024

ഉഴവൂരിലെ ചിറിയൽകുളത്ത് മുതിർന്ന പൗരൻമാർക്കായി ബ്ളോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ 41 ലക്ഷത്തിന്റെ വിശ്രമ കേന്ദ്രവും അനുബന്ധ സൗകര്യങ്ങളും നടപ്പിലാക്കും; ഡോ. സിന്ധു മോൾ ജേക്കബ്

By admin Feb 14, 2022 #news
Keralanewz.com

ഉഴവൂര്‍: പഞ്ചായത്തിലെ മുതിര്‍ന്ന പൗരന്മാര്‍ക്ക് ഉല്ലാസത്തിനും വ്യായാമത്തിനും അവസരമൊരുക്കി ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്ക് പഞ്ചായത്ത് ഉഴവൂര്‍ ഡിവിഷനില്‍പ്പെട്ട ചിറിയല്‍കുളത്താണ് വ്യായാമമുറകളിലൂടെ ജീവിതം ആനന്ദകരമാക്കാന്‍ അവസരമൊരുക്കുന്നത്. ഇവിടുത്തെ പകല്‍വീടിനോട് ചേര്‍ന്നാണ് പുതിയ സാധ്യതകളുയരുന്നതെന്ന് നാടിന് ഏറെ നേട്ടമാകും. ചിറയില്‍കുളം സംരക്ഷണം, നടത്തത്തിന് പാത, വിശ്രമകേന്ദ്രം, പാര്‍ക്ക്, ഓപ്പണ്‍ ജിം എന്നിവയ്ക്കായി 41 ലക്ഷം രൂപയുടെ പദ്ധതിയാണ് ചിറയില്‍കുളത്ത് നടപ്പിലാക്കുന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോള്‍ ജേക്കബ് പറഞ്ഞു

ഡോ. സിന്ധുമോള്‍ ജേക്കബ് ഉഴവൂര്‍ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ പുറമ്പോക്കടക്കം അളന്നുതിരിച്ച് ലഭ്യമാക്കിയ 72 സെന്റ് സ്ഥലം പ്രയോജനപ്പെടുത്തിയാണ് ഇപ്പോള്‍ വികസനപ്രവര്‍ത്തനം നടത്തുന്നത്. ചിറയില്‍ക്കുളത്തിന് സംരക്ഷണഭിത്തി നിര്‍മ്മാണം പൂര്‍ത്തീകരിച്ചാണ് പാര്‍ക്ക് നിര്‍മ്മാണത്തിനും നടപ്പാതയ്ക്കും ക്രമീകരണമൊരുക്കുന്നത്. ചിറയില്‍ക്കുളത്തിന് സംരക്ഷണഭിത്തി നിര്‍മ്മിക്കാനായി ജില്ലാ പഞ്ചായത്തംഗം PMമാത്യം അനുവദിച്ച 12.5 ലക്ഷം രൂപയും ജോസ് കെ. മാണി എംപിയുടെ പ്രാദേശിക വികസനഫണ്ടില്‍ നിന്ന് ഏഴ് ലക്ഷം രൂപയും ലഭ്യമാക്കിയിട്ടുണ്ട്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ നിന്ന് ലഭ്യമാക്കിയ 15 ലക്ഷം രൂപയും ചിറയില്‍കുളത്തിന്റെ വികസനത്തിനും അനുബന്ധക്രമീകരണങ്ങള്‍ക്കമായി പ്രയോജനപ്പെടുത്തും

ബ്ലോക്ക് പഞ്ചായത്തില്‍ നിന്ന് അനുവദിച്ച 6.5 ലക്ഷം രൂപ പ്രധാനമായും മുതിര്‍ന്ന പൗരന്മാരുടെ പാര്‍ക്കിനായി പ്രയോജനപ്പെടുത്തും. 14 വയസിന് മുകളിലുള്ളവര്‍ക്കായി ജിം പ്രയോജനപ്പെടുത്താനാകും. കുളത്തോട് ചേര്‍ന്ന് പ്രഭാത, സായാഹ്നസവാരിക്ക് പ്രയോജനപ്പെടുത്താന്‍ കഴിയുന്ന വിധത്തില്‍ നടപ്പാതയും നിര്‍മ്മിക്കും. പാര്‍ക്കിന്റെ ഭാഗമായുള്ള ഓപ്പണ്‍ ജിം നാടിന്റെ ആരോഗ്യരംഗത്ത് വലിയ നേട്ടമാകുമെന്ന്  വിലയിരുത്തലുണ്ട്. സ്റ്റാന്‍ഡിംഗ് ട്വിസ്റ്റര്‍, സ്റ്റാറ്റിക് സൈക്കിള്‍, അബ്‌ഡൊമിനല്‍ ട്രെയിനര്‍ ഫ്‌ളാറ്റ് ബെഞ്ച്, ഷോള്‍ഡര്‍ പ്രസ്, വാക്കര്‍, എലിറ്റിപ്ക്കല്‍ ക്രോസ് ട്രെയിനര്‍, ഷോള്‍ഡര്‍ വീല്‍ എന്നിങ്ങനെയുള്ള ഉപകരണങ്ങളാണ് വ്യായാമത്തിനായി സ്ഥാപിക്കുന്നതെന്ന് ഡോ. സിന്ധുമോള്‍ ജേക്കബ് പറഞ്ഞു

പാര്‍ക്കിലെത്തുന്നവര്‍ക്ക് വിശ്രമത്തിനായി ബെഞ്ചുകള്‍ സ്ഥാപിക്കുന്നതിനൊപ്പം കുടുംബങ്ങള്‍ക്ക് ഒരുമിച്ച് ഉപയോഗിക്കാനാകുന്ന ഊഞ്ഞാലും സ്ഥാപിക്കും. ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും ഇതുസംബന്ധിച്ച് പിറവത്ത് പുഴയോരത്ത്ഓപ്പണ്‍ ജിമ്മിലെത്തി ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമടങ്ങുന്ന സംഘം പഠനം നടത്തി. വർക്ക് ഓർഡർ ഉടനെ നൽകുമെന്നും വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോള്‍ ജേക്കബ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. PM മാത്യു ,വാർഡ്‌ മെമ്പർ മേരി സജി ,ബ്ലോക്ക് പഞ്ചായത്ത് എക്സിക്യുട്ടീവ് എൻജിനീയർ ദിലീപ് ,ശിശു വികസന പ്രോജക്ട് ഓഫീസർ ടിൻസി എന്നിവരും ഒപ്പം ഉണ്ടായിരുന്നു

Facebook Comments Box

By admin

Related Post