Tue. May 21st, 2024

ഫേസ്ബുക്കിലൂടെ പ്രണയം:പാലായില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച പരാതിയില്‍ യുവാവ് അറസ്റ്റില്‍

By admin Feb 15, 2022 #news
Keralanewz.com

പാലായില്‍ സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ16കാരിയെ പ്രണയം നടിച്ച്‌ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍.

മൂന്നിലവ് പടിപ്പുരയ്ക്കല്‍ സുരേഷിന്റെ മകന്‍ അച്ചു എന്ന് വിളിക്കുന്ന വിപിനെയാണ് പാലാ സി.ഐ. കെ പി തോംസണ്‍ അറസ്റ്റ് ചെയ്തത്.കശാപ്പ് ജോലി ചെയ്തിരുന്ന വിപിന്‍ ഫെയ്സ്ബുക്കിലൂടെയാണ് പെണ്‍കുട്ടിയുമായി പരിചയത്തില്‍ ആയത്. കഴിഞ്ഞ ഏഴുമാസമായി പെണ്‍കുട്ടിയുമായി പരിചയമുള്ള പ്രതി പാലായില്‍ വച്ച്‌ പെണ്‍കുട്ടിയെ പലപ്രാവശ്യം കണ്ടിരുന്നു. കഴിഞ്ഞമാസം 13 നാണ് കേസിനാസ്പദമായ സംഭവം.

സ്കൂളില്‍ പോകനെത്തിയ വിദ്യാര്‍ഥിനിയെ പാലാ ടൗണില്‍ എത്തിയ പ്രതി ബൈക്കില്‍ കയറ്റി ഈരാറ്റുപേട്ട അയ്യമ്ബാറയില്‍ എത്തിച്ച്‌ പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടി സ്കൂളില്‍ ഹാജരാകാതിരുന്നതിനെത്തുടര്‍ന്ന് അധ്യാപകര്‍ മാതാപിതാക്കളുമായി ബന്ധപ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ കൗണ്‍സിലിംഗിനിടയിലാണ് പെണ്‍കുട്ടി പീഡനവിവരം പുറത്തു പറയുന്നത്.

മാതാപിതാക്കള്‍ പാലാ സ്റ്റേഷനില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയായിരുന്നു.
പാലാ സി.ഐ. കെ പി തോംസണ്‍, എസ് ഐ അഭിലാഷ് എംഡി, ഷാജി കുര്യാക്കോസ്,എ എസ് ഐ ശ്രീലതാമ്മാള്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ബിനുമോള്‍ എന്നിവര്‍ ചേര്‍ന്ന് പ്രതിയെ പിടികൂടി.

പാലായിലെ സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ16കാരിയെ പ്രണയം നടിച്ച്‌ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. മൂന്നിലവ് പടിപ്പുരയ്ക്കല്‍ സുരേഷിന്റെ മകന്‍ അച്ചു എന്ന് വിളിക്കുന്ന വിപിനെയാണ് പാലാ സി.ഐ. കെ പി തോംസണ്‍ അറസ്റ്റ് ചെയ്തത്.കശാപ്പ് ജോലി ചെയ്തിരുന്ന വിപിന്‍ ഫെയ്സ്ബുക്കിലൂടെയാണ് പെണ്‍കുട്ടിയുമായി പരിചയത്തില്‍ ആയത്. കഴിഞ്ഞ ഏഴുമാസമായി പെണ്‍കുട്ടിയുമായി പരിചയമുള്ള പ്രതി പാലായില്‍ വച്ച്‌ പെണ്‍കുട്ടിയെ പലപ്രാവശ്യം കണ്ടിരുന്നു. കഴിഞ്ഞമാസം 13 നാണ് കേസിനാസ്പദമായ സംഭവം.

മാതാപിതാക്കള്‍ പാലാ സ്റ്റേഷനില്‍
പരാതി നല്‍കിയതിനെത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയായിരുന്നു.
പാലാ സി.ഐ. കെ പി തോംസണ്‍, എസ് ഐ അഭിലാഷ് എംഡി, ഷാജി കുര്യാക്കോസ്,എ എസ് ഐ ശ്രീലതാമ്മാള്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ബിനുമോള്‍ എന്നിവര്‍ ചേര്‍ന്ന് പ്രതിയെ പിടികൂടി

Facebook Comments Box

By admin

Related Post